പിന്നെ?!!
പ്രാൺ ഒന്ന് ജസ്റ് എന്റെ കൂടെ നിന്ന മതി, എനിക്കതാണ് കംഫോര്ട്.
അയ്യോ! എനിക്ക് അഭിനയിക്കാൻ ഒന്നും അറീല ശിവാനി!!
അതിനു അഭിനയിക്കാൻ ഒന്നും വേണ്ട!!
ജസ്റ് എന്റെ കൈയിലൊന്നു ഹോൾഡ് ചെയ്ത മതി. അത് പറ്റത്തില്ലേ?!
ശെരി എങ്കിൽ കുഴപ്പമില്ല!!
പക്ഷെ അവൾ ഉറക്കം വരുന്നില്ല, എന്തേലും പറ എന്നും പറഞ്ഞു രാത്രി ഒരുമണി വരെ വാട്സാപ്പ് ചെയ്തോണ്ടിരുന്നു.
ഒരോർമ്മയും ഇല്ല എപ്പോഴോ ഞാനുറങ്ങി.
രാവിലെ പല്ലവി വന്നു വിളിച്ചപ്പോളാണ് ഞാൻ എണീറ്റത് തന്നെ.
ഡാ പ്രണോയ്!! എണീക്ക്
ഞാൻ ഇറങ്ങുവാ, നീ ഇപ്പൊ എണീക്കുന്നുണ്ടോ?!!
എണീക്കുവാ പല്ലവി…
അമ്മ അച്ഛനോട് പറഞ്ഞത് കേൾക്കണോ?!!
ഞാൻ വേഗം ചാടി എണീറ്റ് ബെഡിൽ ഇരുന്നു. വല്ലാത്ത എക്സൈറ്റ്മെന്റ്!!
പറ പല്ലവി!!
വൈകീട്ട് വന്നിട്ട് പറഞ്ഞാപ്പോരേ. ടൈം ആയി!!
നമ്മൾ ഉദേശിച്ചതുതന്നെയല്ലേ?!!
അതൊക്കെ തന്നെ, പക്ഷെ നമ്മൾ വിചാരിക്കുമ്പോലെ ഒന്നുമല്ല ശെരിക്കുള്ള കാര്യങ്ങൾ! വൈകീട്ട് എല്ലാം പറയാം. പിന്നെ ശിവാനിയുടെ കാര്യം സോൾവ് ചെയ്യാന് ഞാനും വരണോ?!!
വേണ്ട പല്ലവി, സാർത്ഥക് ഉണ്ടല്ലോ. ഞാൻ വൈകീട്ട് അവളേം കൂട്ടി ഗ്രൗണ്ടിൽ പോയ്കോളാം, അവനോടു സംസാരിക്കാം.
എങ്കിൽ ഒരുമ്മ തന്നെ.
പല്ലു തേച്ചിട്ടില്ല!!