അരളി പൂവ് 10 [ആദി007]

Posted by

വൈകുന്നേരം ജോലി തീരാറായിട്ടും ദേവൻ ഓഫീസിൽ എത്തിയില്ല.
അർച്ചനയുടെ മുഖത്തു നിരാശ പ്രകടം ആയില്ലെങ്കിലും അവളുടെ ഉള്ളിൽ സങ്കടം കൂടു കൂട്ടി.

ഒപ്പം ജോലി ചെയ്യുന്ന പലരും വീട്ടിലേക്ക് പോയി.ഇനി കാത്തിരുന്നിട്ട് അർത്ഥമില്ലെന്ന് അർച്ചനക്കും തോന്നി.അവളും പുറത്തേക്ക് ഇറങ്ങി.ചുമ്മാ സൊറ പറയാൻ കൊക്കും ഉണ്ടായിരുന്നു.അത് പതിവ് സംഭവം ആണ്. അർച്ചനയോട് സൊള്ളാൻ കിട്ടുന്ന ചാൻസ് ചെക്കൻ കളയില്ല.കൊക്ക് ഒന്ന് രണ്ട് പ്രാവിശ്യം അർച്ചനയ്ക്ക് തന്റെ ബൈക്കിൽ ലിഫ്റ്റ് കൊടുക്കാംമ്മന്നു പോലും പറഞ്ഞിട്ടുണ്ട്.പക്ഷെ ഒരു പരുതി വിട്ടുള്ള അടുപ്പത്തിനു അവൾ വഴി വെച്ച് കൊടുക്കാറില്ലായിരുന്നു.
ഇന്നും കുറെ വാചക അടിച്ചു ചെക്കൻ ബൈക്ക് എടുത്തങ്ങു പോയി.
അർച്ചന പതിയെ നടന്നു.പക്ഷെ ഗേറ്റ് കടക്കും മുൻപേ ദേവന്റെ കാർ അകത്തേക്ക് വന്നു.

അത് കണ്ടതും അവളുടെ മുഖം സൂര്യകാന്തിപോലെ വിടർന്നു.ദേവൻ അവളുടെ അരികിൽ കാർ നിർത്തി

“ഇന്നലെ കുറെ വട്ടം വിളിച്ചു എല്ലേ… സോറി അർച്ചന ഞാൻ ബിസി ആയിരുന്നു.”

“സാരമില്ല സർ.”

“ആട്ടെ എന്തിനാ വിളിച്ചത്..? ”

“അത് സർ.എനിക്കൊരു കാര്യം ”
അപ്പോഴേക്കും കൂടെ ജോലി ചെയ്യുന്ന കുറച്ചു പേർ ഓഫീസിൽ നിന്ന് വന്നു

“താനൊന്നു വെയിറ്റ് ചെയ്‌യയോ..?
ഞാൻ ഓഫീസിൽ കേറിയിട്ടു ഇപ്പൊ വരാം ”
അവരെ കണ്ടതും ദേവൻ അർച്ചനയോടായി പറഞ്ഞു

“ഓക്കേ സർ ”

കാർ പാർക്ക്‌ ചെയ്തു ദേവൻ ഓഫീസിലേക്ക് പോയി.കൂടെ ജോലി ചെയുന്ന ആളുകൾ ദേവന് ഒരു ഈവെനിംഗ് വിഷ് നൽകി പുറത്തേക്ക് നടന്നു.ഒപ്പം അർച്ചനയ്ക്ക് ഒരു ബൈയും.

അൽപ സമയത്തിനുള്ളിൽ ദേവൻ പുറത്തേക്ക് വന്നു

“ഞാൻ പോസ്റ്റാക്കിയോ ഇയാളെ ”

“ഇല്ല സർ ”

“ഒരു ചായ കുടിക്കുന്നോ..? ”

“ഹേയ് വേണ്ട സർ.”

“ചുമ്മാ വാടോ. ദേ ആ ടീ ഷോപ്പ് വരെ വന്നാൽ പോരെ.തനിക്ക് സംസാരിക്കാം എനിക്കൊരു ചായയും കുടിക്കാം ”
അടുത്തുള്ള റെസ്റ്റോറന്റ് ചൂണ്ടി ദേവൻ പറഞ്ഞു.

അത് തികസ്‌കരിക്കാൻ അർച്ചനയ്ക്ക് ആയില്ല.അവർ ഇരുവരും അവിടേക്കു നടന്നു.

Leave a Reply

Your email address will not be published. Required fields are marked *