അരളി പൂവ് 10 [ആദി007]

Posted by

“പോടീ പട്ടി ”

അർച്ചന ഫോൺ കട്ടാക്കി.

“രക്ഷപെട്ടു…!”
നിർമല മൂടി പൊതച്ചു ഉറക്കത്തിലേക്ക് വീണു.

‘വൃത്തികെട്ടത്.ഹ്മ്മ് ‘

‘എന്നാലും സാർ എങ്ങനെ അറിഞ്ഞു.ഹ്മ്മ് മരിയ മേടം പറഞ്ഞു കാണും.ശോ എന്നാലും ഫോൺ ഒന്ന് എടുക്കാരുന്നു.’

‘മെസ്സേജിന് പോലും റിപ്ലൈ തന്നില്ല.ഇനി എന്നോട് ദേഷ്യം എങ്ങാനും ആയിരിക്കുമോ…..? ‘

‘ഇപ്പൊ വിളിച്ചാലോ…….?
അല്ലെങ്കിൽ വേണ്ട മെസ്സേജ് ഇടാം’

ഫോൺ എടുത്തു.

‘വേണ്ട ഈ നേരത്തോക്ക്.. അത് മോശമാ സാർ എന്ത് കരുതും… ഹം നാളെ കാണാല്ലോ ‘

ഫോൺ കട്ടിലിൽ വെച്ചു

‘ഈശ്വരാ രാവിലെ ഒന്ന് ആയാൽ മതിയാരുന്നു’

സുഖമായി ഉറങ്ങുന്ന കിച്ചുവിനെ ചേർത്ത് കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ഉമ്മയും വെച്ചു.

ഓരോന്ന് ആലോചിച്ചു എപ്പൊഴോ അവൾ ഉറങ്ങി പോയി.

******************************************

അടുത്ത ദിവസം പതിവിലും നേരത്തെ അവൾ ഓഫീസിൽ എത്തി.
എല്ലാ സ്റ്റാഫുകളും വന്നിട്ടും ദേവൻ മാത്രം എത്തിയില്ല.
അവൾ ആകെ നിരാശയിൽ ആയി.വല്ലാത്ത ഒരു സങ്കടം.

കുറച്ച് നേരം കഴിഞ്ഞു കൊക്ക് അവളുടെ അടുത്തേക്ക് വന്നു.ഒരു ദിവസം കുറഞ്ഞത് 5 പ്രാവിശ്യം എങ്കിലും ചെക്കന് ഈ വിസിറ്റ് ഉണ്ട്.

“എന്ത് പറ്റി ചേച്ചി ഒരു സങ്കടം…? ”

“ഹേയ് ഒന്നൂല്ല ”

“പറ ചേച്ചി…. മുഖം കണ്ടാൽ അറിയാം എന്തോ ഉണ്ടെന്ന് ”

“ഹം.. ഒന്നൂല്ല ”
അവൾ ഒരു ചിരി പാസ്സാക്കി

“മം ശരി. നമ്മളോട് ഒന്നും പറയണ്ട ”
കൊക്ക് പതിയെ എഴുനേറ്റു നടന്നു

“ഡാ… ”

“മം എന്തേയ്..? ”

“ദേവൻ സർ വരില്ലേ ഇന്ന്..? ”

“ആ.. എനിക്കറിയില്ല. ”

“ഹം ”

“പിന്നെ…… എന്താണ് പതിവില്ലാതെ ദേവൻ സാറിനെ ഒരു അന്വേഷണം…? ”

“വെറുതെ ചോദിച്ചതാ ”

“ഓഹോ… മ്മ്മ് നടക്കട്ടെ നടക്കട്ടെ ”

 

Leave a Reply

Your email address will not be published. Required fields are marked *