ഞാൻ പേഴ്സിൽ നിന്നും നൂറു റിയാൽ എടുത്തു അവനു കൊടുത്തു…..അല്പം നീങ്ങിയപ്പോൾ സിഗ്നലിൽ ഫ്ലേവർ വിൽക്കുന്നവരുടെ കയ്യിൽ നിന്നും അവൻ ഒരു ബൊക്ക വാങ്ങി…..
“എന്താടാ ഇത്? ഞാൻ തിരക്കി…..
“ഇതോ….അതൊക്കെയുണ്ട്……അളിയൻ കണ്ടാൽ മതി……അവൻ പറഞ്ഞിട്ട് ചിരിച്ചു……
എയര്പോര്ട്ടില് എത്തി…..കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവർ ഇറങ്ങി വന്നു…..തൂവെള്ള വസ്ത്രം ധരിച്ചു ജി കെ…നടക്കുമ്പോൾ അല്പം പ്രയാസം പോലെ…..പിന്നാലെ നമ്മുടെ വിനയപ്രസാദിനെപ്പോലെ പാർവതി……പിന്നെ നൈമ….മക്കൾ…..നസി….സുനീർ……എന്നെ അമ്പരപ്പിച്ചുകൊണ്ട് കയ്യിലിരുന്ന ബൊക്ക വൈശാഖൻ നയ്മക്കു നേരെ നീട്ടി…..”എന്നെ മനസ്സിലായോ…ഞാൻ വൈശാഖൻ…വെൽക്കം ടു ഖത്തർ…..
“മനസ്സിലായി…ഇക്ക പറഞ്ഞറിയാം…..നയ്മയുടെ നുണക്കുഴി കവിൾ കാട്ടിയുള്ള ചിരി……അവൾ ബൊക്ക വാങ്ങി……പിന്നെ നാട്ടു വിശേഷങ്ങൾ……അവൻ വിടാതെ കയറാനുള്ള ശ്രമം……ഉമ്മയുടെ മരണത്തിൽ അനുശോചനം…..എല്ലാം അവളുടെ ഉള്ളിലേക്ക് കയറാനുള്ള വഴികൾ തിരയുന്നത് പോലെ തോന്നി….
“ഹാലോ…..ഇവിടെ നിന്നാൽ മതിയോ…..എന്റെ സ്വരം അവരുടെ സംസാരം മുറിച്ചു…..
“സുനി അളിയാ ഇവരെയും കൂട്ടി വീട്ടിലോട്ടു വിട്ടോ…ഞാൻ ജി കെ യെയും വൈഫിനേയും ഹോട്ടലിൽ ആക്കിയിട്ടു അങ്ങെത്താം……
“അപ്പോൾ ഞങ്ങൾക്ക് ബാരിയുടെ കൂടെയല്ലേ താമസം…..പാർവതി ചിരിച്ചുകൊണ്ട് ചോദിച്ചു…..
“സൗകര്യം കുറവാണ്…അത് കൊണ്ട് രണ്ടാൾക്കും ഫൈവ്സ്റ്റാർ അക്കോമഡേഷൻ ആണ് ആറേഞ്ചു ചെയ്തിരിക്കുന്നത്…പോരാത്തതിന് ഞങ്ങളുടെ ഗസ്റ്റ് അല്ലെ….നാളെ വൈകിട്ട് ഡിന്നർ വീട്ടിൽ നിന്നും….പോരെ…അല്ലെ നൈമ…..
“അതെ…ഇടക്ക് ഞങ്ങളും അങ്ങോട്ടിറങ്ങാം…..അല്ലെങ്കിൽ പകൽ ഇങ്ങോട്ട് കൂട്ടാം…..ഇക്ക ജോലിക്ക് പോയാൽ കൃഷ്ണേട്ടനും ചേച്ചിയും ഒറ്റയ്കാകണ്ടാ….നൈമ പറഞ്ഞിട്ട് ചിരിച്ചു……
ജി കെയേയും പാർവ്വതിയെയും കൂട്ടി വൈശാഖാനോടൊപ്പം പുറത്തേക്കിറങ്ങി……സുനീറും നസിയും നയ്മയും മക്കളും ടാക്സിയിൽ വീട്ടിലേക്കു തിരിച്ചു….അപ്പോഴും നസിയുടെ കണ്ണുകൾ എന്നോട് എന്തോ പറഞ്ഞു…..ആ തീഷ്ണമായ നോട്ടം……ഹോട്ടൽ റസിഡൻസിയിൽ എത്തി വണ്ടി പാർക്ക് ചെയ്തു…എന്നെ കണ്ടപ്പോൾ തന്നെ അവർ റൂം കീ തന്നു……