“നിങ്ങളെന്താ ഈ കാണിക്കുന്നത്……സുഹൈൽ കതകു തുറന്നിറങ്ങാൻ ശ്രമിച്ചപ്പോൾ അവൾ അവനെ തടഞ്ഞു…..
“നീ എന്നിൽ നിന്റെ ആഗ്രഹങ്ങൾ നിറവേറ്റിക്കോ…..എന്നെ നിനക്കെ രക്ഷിക്കാൻ ആവുകയുള്ളൂ…..അവൾ അവനെ ഇറുകിപ്പുണരാൻ ശ്രമിച്ചു…..അവൻ കൈ വലിച്ചു ആലിയയുടെ ചെള്ളക്ക് ആഞ്ഞടിച്ചു…..
അവൾ ചെല്ലാ തടവിക്കൊണ്ട് ചിരിച്ചു….എന്നിട്ടു അവൾ പറഞ്ഞു…നീ എന്നെ കുരുക്കാൻ നടക്കുകയല്ലേ…..നിനക്ക് വേണ്ടെങ്കിൽ വേണ്ടാ…..അവൾ കൈ എത്തി ബ്രാ വലിച്ചെടുത്തു വള്ളി പൊട്ടിച്ചു…..എന്നിട്ടു കയ്യിലെ നഖം കൊണ്ട് തോളിൽ കണ്ണുകൾ അടച്ചു മാന്തി പൊളിച്ചു…..എന്നിട്ടു സംഹാരം നടത്താൻ നിൽക്കുന്ന കാളിയെ പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു….നീ ഇപ്പോൾ നിൽക്കുന്നത് എന്റെ വീട്ടിലാണ്…..ഈ ഫ്ലാറ്റിൽ മൊത്തം താമസക്കാരാണ്…..ഞാൻ അലറി വിളിക്കും…നീ എന്നെ കേസിന്റെ പേര് പറഞ്ഞു പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു…..അതിലും നല്ലത് നിനക്ക് വേണ്ടത് മതിയാവോളം ആസ്വദിച്ചിട്ടു ഈ കേസ് എഴുതി തള്ള്…തെളിയിക്കാൻ പറ്റാത്ത കേസ് പോലെ…..
“അവൻ ആലിയയുടെ കഴുത്തിൽ പിടിച്ചു തള്ളി…..കഴിഞ്ഞോ…പോയി തുണിയെടുത്ത് ഉടുക്ക് തള്ളെ…..നാളെ രാവിലെ ….നാളെ രാവിലെ കൃത്യം പത്തുമണിക്ക് സ്റ്റേഷനിൽ ഉണ്ടാകണം…..
“ഞാൻ വിളിച്ചു കൂവും….നീ ഇവിടുന്നു പോയാലല്ലേ ഞാൻ നാളെ വരേണ്ടതുള്ളൂ…..ആലിയെയും പറഞ്ഞു….
“നിങ്ങള് വരും…..നിങ്ങളെ വരുത്തിക്കും…നിങ്ങൾ വിളിച്ചപ്പോൾ മുതൽ എനിക്ക് സംശയം ഉണ്ടായിരുന്നു…അവൻ ഫോണെടുത്തു ഗ്യാലറി ഓപ്പൺ ചെയ്തു…എന്നിട്ടു വോയ്‌സ് കേൾപ്പിച്ചു….
“ആ പറ ഇത്ത…
“എനിക്ക് ഉമ്മയുടെ മരണവുമായി ബന്ധപ്പെട്ടു കുറച്ചു സംസാരിക്കാനുണ്ട്….അതാണ് വിളിച്ചത്….
“അതിനെന്താ പറഞ്ഞോ…ഞാൻ ആദ്യമേ പറഞ്ഞതല്ലേ അറിയാവുന്നത് ഉള്ളത് ഉള്ളത് പോലെ പറയാൻ….
“അത് മോനെ ഫോണിൽ കൂടി പറ്റില്ല….നേരിട്ട് സംസാരിക്കണം….
“അതിനെന്താ…നാളെ രാവിലെ സ്റേഷനിലോട്ടു പോരെ…..നമ്മുക്ക് സംസാരിക്കാം…..
“അത് ശരിയാവില്ല മോനെ….പറ്റുമെങ്കിൽ ഇന്ന് ഒരു ഒമ്പതു ഒമ്പതര ആകുമ്പോൾ ഇങ്ങോട്ടു വരുമോ…..ഇത്തയുടെ ഒരു റിക്വസ്റ്റ് ആണ്…..