ലഗേജുമായി അവർ മുന്നോട്ടു നീങ്ങിയപ്പോൾ പിന്നാലെ അവർക്കൊപ്പം നീങ്ങിയ നൈമ ഷബീറിനെ ഒന്ന് നോക്കി…..ഷബീറിന്റെ മുഖം താനേ താഴ്ന്നു…..ചുണ്ടിൽ ഒരു പുഞ്ചിരിയുമായി നൈമ മുന്നോട്ടു നടന്നു…..
അവൻ നിരാശവാഹകനായി വണ്ടിയിലേക്ക് കയറി…..പുന്നപ്രക്ക് തിരിച്ചു…നൈമ എന്ന മോഹം ബാക്കിയാക്കി…..
**************************************************************
“എടാ കോപ്പേ….ഇന്ന് വെള്ളിയാഴ്ചയാണ് …വല്ലതും നടക്കുവോ….ദേ കൈ വിറച്ചിട്ടു വയ്യ….എത്ര നാളാടാ ഇങ്ങനെ പിടിച്ചു മുറുക്കിയിരിക്കുന്നത്….ഇന്ന് രണ്ടെണ്ണം കീറാടാ..വൈശാഖൻ എന്നെ നോക്കി കൊണ്ട് സെറ്റിയിൽ കിടന്നു കൊണ്ട് പറഞ്ഞു….
ഞാൻ തറ തുടച്ചു കൊണ്ടിരുന്ന മോപ്പ് മുകളിലേക്കുയർത്തി അതിന്റെ വടി അവനു നേരെ ഓങ്ങി….എന്നിട്ടു പറഞ്ഞു…”ഇത്രേം ദിവസം കൂച്ചാതെ ഇരുന്നിട്ട് എന്തെങ്കിലും തോന്നിയോ അളിയാ…മിണ്ടാതിരുന്നോണം….
“എടാ വന്നിട്ട് ഇത്രേ ദിവസമായല്ലോടാ ഞാൻ വല്ലതും പറഞ്ഞിട്ടുണ്ടോ….നിന്നെ കൊണ്ട് പറ്റുവോ ഇല്ലയോ….’അമ്മ സത്യം ഇന്നൊരു ദിവസം കഴിഞ്ഞാൽ പിന്നെ നീ പറയുന്ന സമയത്തു മാത്രം…..അവൻ എന്നെ നോക്കി ആണ ഇട്ടു…..പോരാത്തതിന് മറ്റെന്നാൾ നിന്റെ പൊണ്ടാട്ടിയും മക്കളും വരുകയാണ്…പിന്നെ ഒരു പണീം നടക്കില്ല….അളിയാ നമ്മുക്ക് ഇന്നൊന്നു കൂടാമെടാ….
“അളിയാ വൈകിട്ട് ആ സുനീറിന്റെ കടയിൽ പോയി കണക്കു നോക്കാനുള്ളതാ…ഇന്ന് വേണ്ടളിയാ….നമ്മുക്ക് കൂടാം…അടുത്തയാഴ്ച സമാജത്തിലെ പ്രോഗ്രാം അല്ലെ….തലേന്ന് എന്തായാലും വരുന്ന ടീമിന് സാധനം വേണം അന്നേരം നമ്മുക്ക് അവിടെ ഇരുന്നു കമ്പിനി കൊടുക്കാടാ….ഞാൻ പറഞ്ഞു
“ആ പിന്നെ അവന്മാർ ഓസിനു കിട്ടിയാൽ ആസിഡും കീച്ചുന്നവന്മാരാണ് …അവരോടൊപ്പം…..മാങ്ങ …നിന്നെക്കൊണ്ടു പറ്റുവോ ഇല്ലയോ…ഇന്ന് വേണം….വൈശാഖൻ പറഞ്ഞു
“എടാ ഇവിടെ ഇരുന്നു കഴിപ്പ് ശരിയാകത്തില്ല….തന്നെയുമല്ല എപ്പോഴാ ആരെങ്കിലും ഇങ്ങോട്ടു കെട്ടിയെടുക്കാൻ വെള്ളിയാഴ്ചയായിട്ടു വരുന്നതെന്നും അറിയില്ല….ഞാൻ പറഞ്ഞു…
വൈശാഖൻ : അതിനു നമ്മക്ക് ഇവിടെ ഇരുന്നു കഴിക്കണം എന്നാരു പറഞ്ഞു…ഇവിടെ ബാർ ഇല്ലേ…..