ആകുന്നത്….പാർവതി തന്റെ സംശയം പറഞ്ഞു…എന്നിട്ടു ശബ്ദം താഴ്ത്തി പറഞ്ഞു….ചിലപ്പോൾ തോന്നും ഗോപുവിന്റെ ഭാര്യയാണ് ആനിയെന്ന്…ആൽബിയുടെ ഭാര്യ ഗംഗയും…….
“നീ വേണ്ടാതീനം ഒന്നും പറയണ്ട….ഒരു തെറ്റ് തിരുത്താൻ ശ്രമിച്ചതിന്റെ ഫലമാണ് ഇന്നിങ്ങനെ നടക്കുന്നത്….അവരായി അവരുടെ പാടായി….നമ്മൾ എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് ഇടപെടുന്നത്…പിന്നെ അവർ ഒരുമിച്ചു താമസിക്കുന്നതിന്റെ പിന്നിൽ ഒരു കഥയുണ്ട്…അതൊക്കെ പിന്നാലെ പറഞ്ഞു തരാം…ഇവരുടെ ഒരു കാരണവർ ഉണ്ടായിരുന്നു…കാർലോസ് മുതലാളി എന്ന് വിളിക്കുന്ന കാർലോസ് അപ്പച്ചൻ….
അപ്പോഴാണ് ജി കെയുടെ മൊബൈൽ റിംഗ് ചെയ്തത്…..”ആഹ്….എത്തിയോ …ഞങ്ങൾ ദേ …ആ ഇന്റർനാഷണൽ ഡിപ്പാർച്ചർ ഇല്ലേ….അവിടെ….ആ….കണ്ടു കണ്ടു…..എന്നിട്ടു ജികെ തന്റെ വലതു കൈ പതിയെ ഉയർത്തിക്കൊണ്ടു പറഞ്ഞു…ദൂരെ നിന്നും സുനീർ കണ്ടു ജി കെ യെ….
സുനീർ അടുത്തേക്ക് വന്നു ജി കെയുടെ നേരെ കൈ നീട്ടി….”ഞാൻ സുനീർ…..
“മനസ്സിലായി…..
പാർവതി നസിയുടെയും നയ്മയുടെയും അടുത്തേക്ക് ചെന്നിട്ടു മക്കളെ രണ്ടുപേരെയും അടുത്തേക്ക് വിളിച്ചു…..
“നൈമ പാർവതിയെ നോക്കി നിന്ന് പോയി…മണിച്ചിത്രത്താഴിലെ വിനയ പ്രസാദ് മുന്നിൽ നിൽക്കുന്നത് പോലെ….എന്താ ഐശ്വര്യം…..പാർവതിയുടെ അവസ്ഥയും നേരെ മറിച്ചായിരുന്നു നയ്മയെ നോക്കി നിന്നുപോയി….”ബാരിയെപോലെ തന്നെ സൗന്ദര്യത്തിൽ ഒട്ടും പിന്നിലല്ല ബാരിയുടെ പെണ്ണും….പ്രയാഗമാർട്ടിൻ മുന്നിൽ നിൽക്കുന്നത് പോലെ…..
“അല്ല ഇതെന്തൂട്ട് നിൽപ്പാണ് രണ്ടാളും…നസിയുടെ ശബദം അവരെ ഉണർത്തി…..
“സുനി അളിയാ എന്നാൽ ഞാൻ ഇനി പോകട്ടെ…ഷബീർ സുനീറിനോട് ചോദിച്ചു……
“അയ്യോ അളിയാ സോറി….ഞാൻ പുള്ളിക്കാരനുമായി സംസാരിച്ചു നിന്ന് പോയി….ജി കെ ഇത് എന്റെ മൂന്നാമത്തെ അളിയൻ….അതായത് ബാരി അളിയന്റെ നേരെ ഇളയ അളിയൻ…പേര് ഷബീർ….
ഹാലോ….ഷബീർ കൈ കൊടുത്തു….ജി കെ തൊഴുതുകൊണ്ടു കൈ കൊടുത്തു….
“ഞാൻ ഇനി നിന്നാൽ പ്രശ്നമാകും …വണ്ടി റോങ്ങ് പാർക്കിങ്ങാണ് ..ലഗ്ഗേജ് ഇറക്കളിയാ…ഷബീർ സുനീറിനെ നോക്കി പറഞ്ഞു….ഒപ്പം അവൻ ലഗ്ഗേജ് ഇറക്കി……