“ഗോ ടു യുവർ ക്യാബിൻ…..ഇഡിയറ്റ്..ഖത്താണി സുബീനയെ നോക്കി അലറി……
ഹേ മാൻ……ക്യാൻ യു ആൻഡേർസ്റ്റാൻഡ് വാട്ട് ഐ ആം സയിംഗ്…..ഖത്താണി സൂരജിനെ നോക്കി ചോദിച്ചപ്പോൾ സുബീന തന്റെ ക്യാബിനിലേക്ക് പോയി…..അവൻ തലയാട്ടി……വാട്ട്?ഖത്താണി വീണ്ടും തന്റെ തല അവനെ പരിഹസിച്ചു കൊണ്ട് ആട്ടികൊണ്ടു ചോദിച്ചു……കാൾ ശ്യാം…..ശ്യാം….ശ്യാം….ഖത്താണി തന്നെ നീട്ടി വിളിച്ചു….ശ്യാം അവിടേക്കു വന്നു…..ശ്യാം വാട്ട് ഐ ആം സയിംഗ് ജസ്റ്റ് എക്സ്പ്ലൈൻ ടു ഹിം….ഇൻ യുവർ ലാൻഗേജ്……ഐ ഹാവ് ഡൺ എ ബിഗ് മിസ്റ്റേക്ക്…..സൂരജിനെ നോക്കി പറഞ്ഞിട്ട്…ശ്യാമിനോട് കാര്യങ്ങൾ വിശദീകരിച്ചു……ഖത്താണി അത് കഴിഞ്ഞു പുറത്തേക്കിറങ്ങി……സുബീനയുടെ ക്യാബിനിലേക്ക് ചെന്ന്…..എന്നിട്ടു പറഞ്ഞു….നോ നീഡ് ടു കം ഹിയർ…..ഗോ വിത്ത് നാസർ ആൻഡ് സ്റ്റേ ഇൻ യുവർ അക്കോമഡേഷൻ…..
ശ്യാം….ഖത്താണി വിളിച്ചു…..
“എസ് സാബ്…..ശ്യാം വിളികേട്ടു……
“ഹോൾഡ് ഹേർ ആൾ പയ്മെന്റ്സ്……
“ഒകെ സാബ്…..സൂരജ് ഒന്നും മനസ്സിലാകാതെ നിന്ന്…..
ടുഡേയ് ഓൺ വാർഡ്‌സ് വിത്തോട്ട് മൈ അപ്പ്രൂവൽ എനി സിംഗിൾ ദിർഹംസ് വിൽ നോട് മൂവ്……
“ഒകെ സാബ്…..ശ്യാം പറഞ്ഞിട്ട് സൂരജിനെയും കൂട്ടി തന്റെ ക്യാബിനിലേക്ക് പോയി…..
“എന്താ ശ്യാമേ പ്രശ്നം……സൂരജ് തിരക്കി…..
“നിങ്ങൾക്ക് ഇത്തിരി സമയത്തിനൊക്കെ എത്തിക്കൂടേ?എന്റെ ഭായി……അവരുടെ സകല പേയ്‌മെന്റും പെന്റിങ്ങിൽ വെക്കാനാണ് പറഞ്ഞത്…..പിന്നെ ഇനി അയാളുടെ ഒപ്പില്ലാത്ത ഒരു വൗച്ചറും അപ്പ്രൂവ് ചെയ്യണ്ടാ എന്ന്…..നിങ്ങൾ നിങ്ങളുടെ കുഴി തോണ്ടുകയാണോ?
“ഇന്നലെ വരെ തന്നെ സൂരജ് സാബ് എന്ന് വിളിച്ചിരുന്ന ശ്യാമിന്റെ സംഭാഷണം സൂരജിനെത്ര സുഖിച്ചില്ല……അതവന്റെ മുഖത്ത് നിന്നും വായിച്ചറിഞ്ഞ ശ്യാം പറഞ്ഞു…..എന്നെ ഇങ്ങനെ നോക്കിയിട്ടു കാര്യമില്ല…..അയാളെ പറഞ്ഞതെ വളരെ അടുത്ത ദിവസം തന്നെ നിങ്ങള് ദുബായിക്ക് പോകണം എന്നാണ്….അവിടെ നവാസ് എന്ന് പറയുന്ന അയാളെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് പറഞ്ഞത്……അവിടുത്തെ വിവരങ്ങൾ അയാളെ അറിയിക്കണം എന്നും പറഞ്ഞിട്ടുണ്ട്…..പിന്നെ അവിടെ നിന്നും നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റും അയ്യായിരം റിയാലും നൽകാൻ പറഞ്ഞിട്ടുണ്ട്…..