ശ്രുതി ലയം 15 [വിനയൻ]

Posted by

അടുത്തേക്ക് അച്ഛനെ കൂട്ടി കൊണ്ട് പോകാൻ ……….. ഞാനും അച്ഛനും അമ്മയും ശേഖ രൻ മാമയും ഒന്നിച്ചു പുഴയുടെ തീരത്തെ ഞങ്ങളു ടെ ആ കൊച്ചു വീട്ടിൽ ഒത്തു കൂടണം എന്നിട്ട് അവി ടം ഒരു സ്വർഗ്ഗം ആക്കി തീർക്കണം …………

എന്നെ ഏറ്റവും അധികം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന രണ്ടു വ്യക്തികൾ ആണ് എൻ്റെ അച്ഛനും ശേഖരൻ മാമയും ………. അത് കൊണ്ട് തന്നെ എൻ്റെ ആഗ്രഹങ്ങൾക്കും വാക്കുക ൾക്കും ഒരു തരത്തിലും അവർ എതിരു നിൽക്കുമെ ന്ന് എനിക്ക് തോന്നുന്നില്ല ………..

ഇതൊക്കെ തൻ്റെ ആഗ്രഹങ്ങൾ മാത്രമാണ് ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ട് തന്നെ അറിയണം മാത്രമല്ല അതിനുള്ള ഒരു സാഹചര്യം കൂടി ഒത്ത് വരണം ………… ഒന്ന് ദീർഘമായി നിശ്വ സച്ചു കൊണ്ട് എഴുന്നേറ്റ് തൂമ്പിനടുതേക്ക് പോയ ശ്രുതി വേഗം കുളിച്ചു കയറി പാറപുറത്ത് ആറാനാ യി ഇട്ടിരുന്ന തുണികളും എടുത്ത് അവൾ വേഗം വീട്ടിലേക്ക് പോയി …………

വീട്ടിൽ എത്തിയ ശ്രുതി കാണുന്നത് അജയ നെ ആയിരുന്നു ഈറൻ ഉണങ്ങിയ തുണികൾ മുറിയിലെ സ്റ്റാൻഡിൽ മടക്കി ഇട്ടുകൊണ്ട് അവൾ ചൊതിച്ചു ……… അജയെട്ടൻ എന്താ ഇന്ന് പതിവി ല്ലാതെ നേരത്തെ മടങ്ങി എത്തിയല്ലോ ! ……….

അതെ ശ്രുതി ഇന്ന് മൂന്ന് മണിക്ക് തന്നെ പണി നിർത്തി മടങ്ങി !………

ഞങ്ങളുടെ അടുത്ത വർക്ക് കോയമ്പത്തൂർ ആണ് ഇന്ന് രാവിലെയാണ് എഞ്ചിനീയർ പറഞ്ഞ ത് ഇന്ന് രാത്രി എട്ട് മണിയോടെ പുറപ്പെടണം എന്നാ എഞ്ചിനീയർ പറഞ്ഞത് ……….. കൂടെ ആ രൊക്കെ ഉണ്ട് അജയെട്ടാ ?……….. ഇപ്പൊ കൂടെയു ള്ള വേറെ രണ്ടു പണിക്കാരെയും എടുത്ത് എട്ട് മ ണിയോടെ എഞ്ചിനീയർ അദ്ദേഹത്തിൻ്റെ ജീപിൽ ഇവിടെ വരാമെന്ന് പറഞ്ഞിട്ടുണ്ട് അവർ എത്തുന്ന തിനു മുന്നേ വിജയെട്ടനും ഞാനും റെഡി ആയി നിന്നാമതി ………..

അപ്പോൾ ശാന്ത ചൊതിച്ചു എപ്പോഴാ മോനെ മടങ്ങി വരുക ? …….. ശാന്തയുടെ ഒക്കത്ത് നിന്ന് കു ഞ്ഞിനെ വാരി എടുത്തു ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു അർജൻ്റ് വർക്ക് ആണമ്മെ മടങ്ങി വരാൻ രണ്ടു ആഴ്ച ആകും എന്നാ പറഞ്ഞത് ………. അത് കേട്ട ശ്രുതിയുടെ മനസ്സും ഹൃദയവും സന്തോഷം കൊണ്ട് തുള്ളിച്ചാടി ദൈവമേ ഞാൻ അല്പം മുൻപ് മനസ്സിൽ നെയ്തു കൂട്ടിയതോക്കെ സംഭവിക്കാൻ പോകുന്നു ………..

അജയെട്ടൻ ഇവിടെ ഇല്ലാത്ത ഈ രണ്ടു ആ ഴ്ച തന്നെ അതിന് ധാരാളം ആണ് താൻ നെയ്തു കൂട്ടിയ എൻ്റെ ആ ആഗ്രഹങ്ങൾ പൂർത്തീകരിക്കു വാൻ പറ്റിയ അവസരവും ഇത് തന്നെയാണ് ആണ് ………..

കുഞ്ഞിനെ ശാന്തയുടെ കയ്യിലേക്ക് തിരികെ കൊടുത്തു തൻ്റെ മുറിയിലേക്ക് പോകുമ്പോൾ അ വൻ പറഞ്ഞു ……….. വിജയെട്ടൻ എൻ്റെ ഒന്നിച്ചു വരുന്നത് കൊണ്ട് അപ്പുറത്ത് വാസന്തി ചേച്ചിയും കുട്ടികളും മാത്രേ ഉള്ളു അവരെ കൂടെ ഇടക്ക് ഒന്ന് ശ്രദ്ധിച്ചേക്കണേ ശ്രുതി ………..

ശെരി അജയെട്ടാ എന്ന് പറഞ്ഞു അവൻ്റെ പിന്നാലെ മുറിയിലേക്ക് കയറിയ ശ്രുതി അജയന് കൊണ്ട് പോകാനുള്ള സാധനങ്ങളും ഭക്ഷണവും പാക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു ……….

Leave a Reply

Your email address will not be published. Required fields are marked *