ഗൗരിയേട്ടത്തി 3 [Hyder Marakkar]

Posted by

സമ്മതത്തോടെയാവൂല്ല…..”””””
ഞാൻ തല താഴ്ത്തി കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് അവർക്ക് നേരെ കൈകൂപ്പി…… ഏട്ടത്തി പറയുന്ന ഓരോ വാക്കും എന്റെ ഹൃദയത്തെ കീറി മുറിക്കുകയായിരുന്നു, ഇനിയുമത് കേട്ടുനിൽക്കാൻ സാധിക്കാത്തത് കൊണ്ട് അവരുടെ മുഖത്തേക്ക് പോലും നോക്കാതെ ഞാൻ അടുക്കള വിട്ട് പുറത്തേക്ക് നടന്നു…… തിരിഞ്ഞ് നടക്കുമ്പോൾ പുറകിൽ നിന്നും ഏട്ടത്തിയുടെ അടക്കി പിടിച്ചുള്ള കരച്ചിൽ കേട്ടെങ്കിലും തിരിഞ്ഞു നോക്കാനെനിക്കായില്ല……. ഇറങ്ങി നടന്നു……..
****************

ഈറനണിഞ്ഞ കണ്ണുകൾ തുടയ്ക്കാതെ ഞാൻ വീടുവിട്ടിറങ്ങി…. പാടവരമ്പിലൂടെയും തൊട്ട് വക്കിലൂടെയുമെല്ലാം നടക്കുമ്പോൾ ചുറ്റും ആളുകളുണ്ടോന്നോ അവരെന്നെ ശ്രദ്ധിക്കുന്നുണ്ടോന്നോ നോക്കിയില്ല….. ലക്ഷ്യമില്ലാതെയുള്ള നടത്തം ചെന്ന് നിന്നത് അമ്മാവന്മാരുടെ വീട്ടിന് മുന്നിലാണ്, “സുധി”…… എന്റെ സങ്കടങ്ങളും പ്രശ്നങ്ങളും പറയാൻ അവനേയുള്ളു എന്ന എന്റെ ഉപഭോധ മനസ്സിന്റെ തിരിച്ചറിവായിരിക്കണം അതിന് കാരണം….

 

“”””ആഹ്……കാശിയോ?? ഇപ്പെങ്ങനെ ണ്ട് മോനേ, വേദന ണ്ടോ??””””
ഉമ്മറത്തേക്ക് കയറുമ്പോൾ അമ്മായിയുടെ സുഖാന്വേഷണത്തിന് “ഇല്ലെന്ന്” മറുപടി നൽകി

 

“”””സുധി ഉറങ്ങാ മോനേ…… ഇപ്പോ രാത്രിയല്ലേ പണി, അതോണ്ട് പകല് മുഴുവൻ ഉറക്കം തന്യാ ചെക്കൻ……. മോൻ പോയി വിളിച്ച് നോക്ക്”””””
അമ്മായിക്കൊരു പുഞ്ചിരി നൽകികൊണ്ട് ഞാൻ അകത്തേക്ക് കയറി…..സുധിയുടെ മുറിയിലേക്ക്….

അമ്മായി പറഞ്ഞത് പോലെ തന്നെ നല്ല സുഖമായി കിടന്നുറങ്ങുകയാണ് ചെക്കൻ….

“””””ഡാ……സുധീ………….”””””
കട്ടിലിൽ കയറിയിരുന്ന് തോണ്ടി വിളിച്ചതും അവൻ എന്റെ കൈ തട്ടി മാറ്റിയിട്ട് തിരിഞ്ഞ് കിടന്നു…..

“”””എണീക്ക്……”””””

Leave a Reply

Your email address will not be published. Required fields are marked *