“”നിനക്ക് ഞാൻ വെച്ചിട്ടുണ്ട്”” എന്നൊരു ഭാവത്തിൽ തുറിച്ച് നോക്കിയപ്പോ ഞാൻ ചമ്മൽ മറയ്ക്യാൻ ഒന്ന് പുഞ്ചിരിച്ച് കാണിച്ചിട്ട് ഏട്ടത്തിയോട് കൈ കാട്ടി വരാൻ ആംഗ്യം കാണിച്ച് മുറിയിലേക്ക് നടന്നു…..
മുറിയിൽ ചെന്നപ്പോ കുഞ്ഞൻ തൊട്ടിലിൽ കിടന്ന് നല്ല സുഖമായി ഉറങ്ങുന്നു, ഇതിനിത് തന്നാണോ പണി….. ഞാൻ കാണുമ്പോ ഒക്കെ ഉറക്കം തനാണല്ലോ…… കുറച്ച് നേരം എന്റെ മോൻ ഉറങ്ങുന്നത് തന്നെ നോക്കി നിന്നു, ഇപ്പോ എല്ലാരും പറയണ പോലെ കുട്ടികാശി തന്നെ എന്ന് എനിക്കും തോന്നുന്നു…. എന്റെ കുട്ടികാലം കണ്മുന്നിൽ കാണണ പോലെ…..
“”””””ഓ…… എന്താ ചെക്കാ നിൻക്ക്……. മൻഷ്യനെ നാണം കെട്ത്താൻ…….””””””
കുഞ്ഞനെ നോക്കി നിൽക്കുമ്പോൾ പുറകിൽ വാതിൽ അടയുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോ വാതിലും അടച്ച് പിറുപിറുത്തോണ്ട് ഏട്ടത്തി ചവിട്ടിതുള്ളി കയറി വരുന്നത് കണ്ടു….
“””””എന്താ പെണ്ണേ??”””””
“””””നീ ഇപ്പോ എന്തിനാ അടുക്കളേൽക്കി വന്നേ…… അമ്മ നെ അവിടെ നിർത്തി തൊലിയുരിച്ചു””””””
എന്റെ മുന്നിൽ വന്നുനിന്ന് ഗൗരവത്തിൽ പറഞ്ഞു…..
“””””എന്തിന്?? കെട്ട്യോന്മാര് പണികഴിഞ്ഞ് വരുമ്പോ ഭാര്യമാര് വന്ന് കുപ്പായൊക്കെ എട്ത്ത് തരണത് എല്ലാട്ത്തും നടക്കുന്നതാ……… അയിനിപ്പോ ന്താ??”””””
“””””ഓ….കുപ്പായം എട്ത്ത് തരാനാണോ…”””””
ഒരൊഴുക്കൻ മട്ടിൽ പറഞ്ഞിട്ട് ലുങ്കി മാത്രമിട്ട് നിൽക്കുന്ന എനിക്ക് ഷർട്ട് എടുക്കാനായി ഏട്ടത്തി അലമാരയ്ക്ക് നേരെ നടന്നു….
“”””””ഓ……എന്റെ മണ്ടീ….. നിനൊന്ന് ഇങ്ങനെ കാണാൻ വേണ്ടി വിളിച്ചതാ..ഡീ……””””””
പുറകിലൂടെ ചെന്ന് അലമാര തുറക്കാൻ നിൽക്കുന്ന ഏട്ടത്തിയുടെ ഇടുപ്പിലൂടെ കയ്യിട്ട് കെട്ടിപ്പിടിച്ചോണ്ട് പറഞ്ഞു…
“””””””ഓ…പിന്നെ കാണാൻ…”””””””
“””””കാര്യാ പെണ്ണേ…..നിന്നേം കുഞ്ഞിനേം കാണാതെ ഇത്രേം നേരം എങ്ങനാ പിടിച്ച് നിന്നേന്ന് ഒരു പിടീമില്ല””””””
എന്നും പറഞ്ഞോണ്ട് ഞാൻ ഏട്ടത്തീടെ പിൻകഴുത്തിൽ മെല്ലെ ചുണ്ടുകൾ ചേർത്തൊന്ന് ഉരസി….