ഗൗരിയേട്ടത്തി 3 [Hyder Marakkar]

Posted by

“”””””നാളെ തന്നെ അരവിന്ദേട്ടനെ കണ്ട് പെണ്ണ് ചോയ്ക്യാൻ പോവാ….. ലേ ഏട്ടാ”””””””
ഞാൻ ആവേശത്തോടെ ചോദിച്ചപ്പോ കക്ഷി വെറുതെ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു……

പിന്നേം കുറച്ചു നേരം ഞങ്ങൾ വേറേം ഒരോ കാര്യങ്ങൾ പറഞ്ഞ് അങ്ങനെ ഇരുന്നു….അതിനിടെ അരവിന്ദന്റെ ഭാര്യ സുലോചനയുമായി ശിവേട്ടന് എടപ്പാടുണ്ടെന്നൊക്കെ നാട്ടാര് നാറികള് പറഞ്ഞ് നടക്കുന്ന കാര്യമൊക്കെ കേട്ടപ്പോ ശിവേട്ടൻ പൊട്ടിച്ചിരിച്ചു, ശിവേട്ടൻ ആ അനിതയെ കാണാൻ അവിടെ പോയത് കണ്ട് ഏതോ മഹാൻ കെട്ടിച്ചമച്ച കഥയാണ് അന്ന് സുധി എന്നോട് പറഞ്ഞെന്ന് മനസ്സിലായി… ശിവേട്ടൻ ഓരോന്നും കേട്ട് ചിരിക്കുകയായിരുന്നു, ആദ്യമായാ ഏട്ടനെ അങ്ങനെ കണ്ടേ…..

ഗോമതിപ്പുഴയുടെ തീരത്ത് നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമായിരുന്നു…… ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ശിവേട്ടന്റെ കൂടെ ഇങ്ങനൊക്കെ അടുക്കാൻ പറ്റൂന്ന്….. എന്തൊക്കെ വന്നാലും നാളെ തന്നെ അരവിന്ദേട്ടനോട് സംസാരിച്ച് ഏട്ടന്റെ കാര്യത്തിലൊരു തീരുമാനം ഉണ്ടാകണമെന്ന് ഞാൻ ഉറപ്പിച്ചു….. അത് കഴിഞ്ഞ് വേണം ഏട്ടന്റേം അമ്മേടേം അനുഗ്രഹം വാങ്ങി എന്റെ പെണ്ണിനേം കുഞ്ഞിനേം കൊണ്ട് ഈ മീനാക്ഷിപുരം വിടാൻ….
**********

വീട്ടിലെത്തിയതും ശിവേട്ടൻ തോർത്തും സോപ്പും എല്ലാമെടുത്ത് സുധീടെ വീടിന്റെ പുറകിലുള്ള കുളത്തിൽ കുളിക്കാൻ പോയി, ഞാൻ പിന്നെന്റെ പെണ്ണിനെ കാണാനുള്ള തിടുക്കത്തിൽ കിണറ്റിൻകരയിൽ പോയി ഒരു തൊട്ടി വെള്ളം കോരി തലയിലൂടെ പാർന്ന് പണി തീർത്തു…..
കള്ളകുളി കഴിഞ്ഞ് അകത്തേക്ക് ചെന്നപ്പോ അമ്മേം ഏട്ടത്തീം അടുക്കളയിൽ എന്തോ പണീലാണ്…..
രാത്രിയിലേക്ക്‌ പ്രത്യേകം ഉണ്ടാകുന്ന പതിവ് ഞങ്ങടെ വീട്ടിലില്ല, ഉച്ചയ്ക്ക് എന്താണോ അത് തന്നാവും രാത്രീം കഴിക്യാൻ…. അപ്പോ പിന്നെ എന്താ രണ്ടൂടെ കാര്യമായിട്ട് ഉണ്ടാക്കുന്നെന്ന് നോക്കീട്ട് മനസ്സിലാവുന്നില്ല…..

അടുക്കള വാതിൽക്കൽ നിന്ന് ഞാൻ കൈ കൊണ്ട് കുറേ ആംഗ്യമൊക്കെ കാണിച്ചെങ്കിലും ചെയ്തോണ്ടിരിക്കുന്ന പണിയിൽ പൂർണ്ണ ശ്രദ്ധയും കൊടുക്കുന്ന എന്റെ ഭാര്യ അതൊന്നും അറിഞ്ഞേ ഇല്ല….

“”””””മതി മോളേ…….. നീയങ്ങോട്ട് ചെല്ല്, ബാക്കി അമ്മ ചെയ്തോളാ……. അവൻ കുറേ നേരായി അവിടെ കിടന്ന് ഗോഷ്ഠി കളിക്കുന്നു””””””
അമ്മയത് പറഞ്ഞപ്പോഴാണ് ഏട്ടത്തി തിരിഞ്ഞ് നോക്കിയെ…. കക്ഷി എന്നെ

Leave a Reply

Your email address will not be published. Required fields are marked *