“”””എന്താ??””””
സുധി ആകാംഷയോടെ ചോദിച്ചു
“”””അതില്ലേ…… എനിക്ക് ഇഷ്ടാന്ന് ഞാൻ പറഞ്ഞ്….””””
“”””എന്നിട്ട്??ഗൗരിയേച്ചി എന്ത് പറഞ്ഞ്??”””
“”””ഒന്നും പറഞ്ഞില്ലേലും അവർക്കും എന്നെ ഇഷ്ടാന്ന് ഉറപ്പായി””””
“”””എന്നിട്ടാണോ കോപ്പേ നീയിങ്ങനെ മൂട്ടീ വെയിലടിച്ചിട്ടും കിടന്നുറങ്ങണെ……. നിന്റെ പെണ്ണിനേം കൂട്ടി എങ്ങോട്ടേലും പോടാ…. നീയാഗ്രഹിച്ച പോലെ…….. ഇത്രയ്ക്കൊകെ നടന്നിട്ടാ അവൻ ഒന്നും ഇല്ലാത്ത പോലെ ഇരിക്കണേ…””””
“”””എടാ…..അങ്ങനല്ല…… ഏട്ടത്തി ഇഷ്ടാന്ന് സമ്മതിച്ചിട്ടില്ല്യ””””
“”””ഉഫ്…… എന്റെ പൊന്നുമോനേ…… നിങ്ങടെ കാര്യത്തീ ഇടപ്പെട്ടാ എനിക്കും വട്ടാവും….. അതോണ്ടേ നിങ്ങളായി നിങ്ങടെ പാടായി……. മോൻ കൊച്ചിനെ പിടി…… ഞാൻ പോണ്…… കോപ്പ്””””
അല്പം ദേഷ്യത്തോടെ കുഞ്ഞിനെ എന്റെ കയ്യിലേക്ക് തന്നിട്ട് സുധി പറഞ്ഞു…..
“”””നിന്റെ തലയ്ക്ക് കുഴപ്പോന്നും ഇല്ലല്ലോ??””””
കുഞ്ഞിനെ തന്നിട്ട് പോവാൻ നേരം സുധി ചോദിച്ചപ്പോ ആദ്യം ഞാൻ കരുതിയത് എന്നെ കളിയാക്കിയതാന്നാ….. പിന്നെയാണ് തലയിലെ മുറിവിന്റെ കാര്യം ഓർത്തത്……
ഇല്ലെന്ന് ഞാൻ തലയാട്ടി…..
“”””പിന്നെ…… ഇത്രേം ആയ സ്ഥിതിക്ക് വിടണ്ട……മുറുക്കെ പിടിച്ചോ……. നിന്റെ പെണ്ണ് നിന്റെ കൂടെ വരും””””
മുറിക്ക് പുറത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞ് നോക്കി സുധി പറഞ്ഞപ്പോ ഞാൻ ഒന്ന് ചിരിച്ചു…… ഇതുവരെ ഇല്ലാത്തൊരു പ്രതീക്ഷ ഇപ്പോ എനിക്കുമുണ്ട്….