ഗൗരിയേട്ടത്തി 3 [Hyder Marakkar]

Posted by

“”””””ഏട്ടനെന്തൊക്കെയാ ഈ പറേണെ…… ഏട്ടൻ എങ്ങോട്ട് പോവാ??”””””””
ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു….

“”””””അനിതേടെ ഭർത്താവ് മരിച്ചിട്ട് ഇപ്പോ രണ്ട് കൊല്ലത്തിന് മേലെയായി……അവളിവിടെ വീട്ടിലുണ്ട്….. പക്ഷെ ഈയടുത്താ ഞാനറിഞ്ഞേ……
ഇപ്പോ അവൾക്ക് വേറെ കല്യാണം ആലോചിക്കുന്നുണ്ട്…….അതോണ്ട്………….

ഞാൻ ഏട്ടൻ പറഞ്ഞോണ്ടിരിക്കുന്നതിന് ഇടയ്ക്ക് കയറി

“””””””അരവിന്ദേട്ടനോട് നമ്മക്ക് സംസാരിക്കാ……… ഏട്ടൻ എങ്ങോട്ടും പോവരുത്, ഏട്ടൻ ഇവിടെ….. ഈ മീനാക്ഷിപ്പുരത്ത് തന്നെ വേണം, നമ്മടെ പറമ്പോക്കെ വിട്ട് ഏട്ടന് വേറൊരിടത്തേക്ക് പോവാൻ പറ്റോ??”””””

“””””അത് വേണ്ട മോനെ…… ഞാനിവിടെ ണ്ടായാ അത് നിങ്ങക്കും ഒരു ബുദ്ധിമുട്ടാവും…….. നാട്ടാര് വേറെ ഓരോന്നും പറഞ്ഞ് നടക്കും”””””””

“”””””അതിന് ഏട്ടൻ പോവണ്ട…… ഞങ്ങള് പോവാം, ഈ മീനാക്ഷിപുരം വിട്ട്…….””””””

“””””ഏയ്….അത് ശരിയാവൂല്ല”””””””

“”””””അല്ല ഏട്ടാ…..അതാണ് ശരി……. ഈയൊരു കാര്യത്തെ കുറിച്ച് ഞാൻ ഏട്ടനോട് പറയാനിരിക്യായിരുന്നു…….
ഞങ്ങൾക്ക് രണ്ടുപേർക്കും ഇവിടം വിട്ട് മറ്റൊരു നാട്ടിൽ പോയി ജീവിക്യാൻ ആഗ്രഹണ്ട്………… അത് ഏട്ടനിവിടെ ഉള്ളോണ്ടല്ല, ഞങ്ങടെ കുഞ്ഞിന്റെ ഭാവി ഓർത്താ….. നമ്മളൊക്കെ കേട്ട് വളർന്ന പോലെ ആചാരത്തിന്റെ പേരിലുള്ള പരിഹാസം അവൻ കേൾക്കേണ്ടി വരാതിരിക്യാൻ ഞങ്ങള് ഇവിടെ വിട്ട് പോവുന്നതാ നല്ലത്……””””””

“”””””ഡാ…..എന്നാലും??””””””

“””””ഒരെന്നാലുമില്ല…….. ഈയൊരു കാര്യത്തിൽ ഏട്ടൻ ഞാൻ പറയണത് കേൾക്കണം””””””
ഇരുകൈ കൊണ്ടും ഏട്ടന്റെ കയ്യിൽ ചേർത്തു പിടിച്ചോണ്ട് ഞാനത് പറയുമ്പോ ശിവേട്ടന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു…..
ഇത്രേം പാവായിരുന്നോ എന്റെ ഏട്ടനെന്ന് തോന്നിപ്പോയി, ഉള്ളിലുള്ള വിഷമം മറയ്ക്കാൻ എടുത്തണിഞ്ഞ മുഖംമൂടി ആയിരിക്കണം ഞാൻ കണ്ടിരുന്ന ആ ദേഷ്യോം മുരടൻ സ്വഭാവോം എല്ലാം……

Leave a Reply

Your email address will not be published. Required fields are marked *