പറമ്പിലെത്തുന്നത് വരെ അമ്മ ഓരോന്നും പറഞ്ഞോണ്ടിരുന്നു, ഞാനതെല്ലാം കേട്ട് മൂളിക്കൊണ്ട് ഒപ്പം നടന്നു…… ഞാൻ ചിന്തിച്ചത് മൊത്തം ഏട്ടത്തിയേം കുഞ്ഞനേം കൂട്ടി ഈ മീനാക്ഷിപ്പുരം വിട്ട് മറ്റൊരിടത്തേക്ക് പോവുന്നതിനെ കുറിച്ചാണ്…… ഏട്ടത്തിയെന്റെ കൂടെ വരാമെന്ന് സമ്മതിച്ചതോടെ ഏറ്റവും വലിയ കടമ്പ കടന്നു, ഇനീപ്പം ഏട്ടനേം അമ്മയേം കാര്യങ്ങള് പറഞ്ഞ് ബോധിപ്പിക്കുക എന്നതാണ്…… ഹാ വഴിയേ പറയാം….
എന്തായാലും അമ്മയോട് ആദ്യം പറയണ്ട, അത് ശരിയാവില്ല….. ശിവേട്ടനോട് പറഞ്ഞിട്ട് പുള്ളി വഴി തന്നെ അമ്മയെ അറിയിക്കണം……. ഇപ്പോ മുന്നത്തെ പോലെ ശിവേട്ടനോട് സംസാരിക്കാൻ എനിക്ക് വല്യ ഭയമൊന്നും തോന്നുന്നില്ല……
ഒന്ന്, ഞാൻ ഒരുപാട് ആഗ്രഹിച്ച പോലെ ഞാൻ ആഗ്രഹിച്ച പെണ്ണ് എന്റെ മാത്രം ആയിരിക്കുന്നു… അതെനിക്ക് ഒരുപാട് ധൈര്യം നല്കുന്നുണ്ട്…..
പിന്നെ, ശിവേട്ടൻ ഇപ്പോ പഴയ പോലെ അങ്ങനെ മൂഷേട്ട സ്വഭാവം ഒന്നും കാണിക്കുന്നില്ല, ആളാകെ ഒന്ന് ഒതുങ്ങിയ പോലെയുണ്ട്….. അതൊക്കെയാണ് അമ്മയോട് പറയുന്നതിലും നല്ലത് ഈ കാര്യം പറഞ്ഞാ പിന്നേം മനസ്സിലാവാൻ സാധ്യതയുള്ള ശിവേട്ടനോട് തന്നെ പറയാമെന്ന് തോന്നിയത്……
***
പറമ്പിൽ പണിയെടുക്കുമ്പോഴും മനസ്സ് വീട്ടിലായിരുന്നു, എന്റെ കുഞ്ഞന്റേം ഏട്ടത്തീടേം ഒപ്പം…….
“”””””എന്താ കാശി കുഞ്ഞേ…… ഈ ലോകത്തൊന്നുമല്ലേ??””””””
പറമ്പിൽ ഇടയ്ക്ക് സഹായത്തിന് വരുന്ന ശങ്കു അണ്ണനത് ചോദിക്യുമ്പോ കൈകോട്ടും പിടിച്ചോണ്ട് ഏട്ടത്തിയുടെ രാവിലെ കണ്ട കള്ളിമുണ്ട് മാത്രമിട്ട റൂപോം ഓർത്ത് നിൽപ്പായിരുന്നു ഞാൻ…. അത് കേട്ട് മറ്റ് പണിക്കാരൊക്കെ ചിരിക്യാൻ തുടങ്ങിയപ്പോ ഞാനെല്ലാരേം നോക്കി ഒരു ഇളിഞ്ഞ ചിരി സമ്മാനിച്ചു…..
പിന്നെ കൂടുതൽ നിന്ന് പൊട്ടനാവാതെ പണിയിൽ ശ്രദ്ധിച്ചു, വൈകുന്നേരം വരെ അലറചിലറ പണിയൊക്കെ എടുത്ത് പിടിച്ച് നിന്നു……. ഇപ്പോ വീണ്ടും പഴേ പോലെ മണ്ണിലിറങ്ങി പണിയെടുക്കാൻ മടിയായിട്ടുണ്ട്…..
“””””പെണ്ണിനെ കിട്ടിയപ്പോ നിനക്ക് മണ്ണ് വേണ്ടാ…..ലേ ഡാ തെണ്ടി””””””
എന്ന് ആരോ ഉള്ളീ കിടന്ന് ചോദിക്കുന്നുണ്ടായിരുന്നു…….
വൈകുന്നേരം അമ്മേടെ കൂടെ മടങ്ങാമെന്ന് കരുതിയെങ്കിലും ശിവേട്ടൻ ഒരു പണി തന്നപ്പോ അതിന്റെ പിന്നാലെ പോയിട്ട് സമയം പോയി….. ഒടുക്കം നേരം ഇരുട്ടാൻ തുടങ്ങിയപ്പോഴാണ് പറമ്പീന്ന് മടങ്ങാൻ പറ്റിയുള്ളു….. ശിവേട്ടനും