അന്ന് നീ പറഞ്ഞപോലെ നെഞ്ച് വേദന അഭിനയിച്ച് ചെക്കനെ കൊണ്ട് പിടിച്ച പിടിക്ക് പെണ്ണിന്റെ കഴുത്തിൽ താലി കെട്ടിച്ചപ്പോഴും എനിക്കാ പേടി മാറീല്യായിരുന്നു……. അങ്ങനെ ശിവൻ മുറീ കിടക്കണ ദിവസൊക്കെ അവനെ ഞാൻ പിടിച്ച് എന്റെ മുറീല് രാത്രി കിടത്തീട്ട് ഉറങ്ങാതെ കിടക്കെര്ന്നു…….ഇനിയെന്തായാലും ആ കാര്യത്തിൽ പേടി വേണ്ട””””””””
അമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി…. അപ്പോ ആ നെഞ്ഞ് വേദനയെല്ലാം ഞങ്ങളെ ഒന്നിപ്പിക്കാനുള്ള നാടകമായിരുന്നോ…. എന്റെപൊന്നമ്മേ… ഞാനാ കാല്കൽ വീണൊന്ന് തൊഴുത്തോട്ടെ……. അത് അമ്മ എനിക്കുവേണ്ടി ചെയ്തിട്ടുള്ള ഏറ്റവും വലിയ കാര്യമാണെന്ന് പോയി പറയാൻ തോന്നി….
“””””ഹ്മ്……അതാടി പെണ്ണിന്റെ മിടുക്ക്…… നാട് വിട്ട് പോവാൻ നിന്നോന്നെ അവള് മടക്കി കക്ഷത്ത് വെച്ചത് കണ്ടില്ലേ……””””””
“”””””അതൊക്കെ നല്ലത് തന്നാ….. പക്ഷെ രണ്ടൂടെ ഒന്നായപ്പോ ഇപ്പോ ശിവൻ പുറത്തായ മട്ടാ…… പണ്ട് കാശി കിടന്ന പോലെ പുറത്ത് തിണ്ണേലാണ് ഇപ്പോ അവന്റെ കിടപ്പ്””””””
“””””അതൊക്കെ നമ്മക്ക് ശരിയാക്കാടി……. അമ്പിനും വില്ലിനും അടുക്കില്ലെന്ന് കരുതിയ കാശിയേം പെണ്ണിനേം നമ്മള് ഒന്നിപ്പിച്ചിലേ…..എന്തായാലും ശിവനേം അവളേം ഒന്നിപ്പിക്കാൻ അത്ര പണിയുണ്ടാവില്ല”””””””
ദേവകി പറയുന്നത് കേട്ട് എനിക്കവരെ പിടിച്ച് കുഴീലിട്ട് മൂടാൻ തോന്നി, എന്റെ പെണ്ണിനെ കൂട്ടികൊടുക്കാനുള്ള പശയൊന്നും നിന്റേം നിന്റെ കെട്ട്യോന്മാരേം കയ്യിലിലെഡീ തള്ളേ…..
എന്തായാലും ഇനീം വീട്ടിൽ തന്നെ നിന്ന് ഇപ്പോ അമ്മയെ കൊണ്ട് പറയിപ്പിച്ച പോലെ നാളെ നാട്ടുകാരെ കൊണ്ടും പറയിപ്പിക്കണ്ട എന്ന് കരുതി പറമ്പിലേക്ക് പോവാമെന്ന് കരുതി….. പിന്നെ എന്റേം ഏട്ടത്തീടേം കാര്യം തഞ്ചത്തിൽ ഏട്ടനോട് പറയേം വേണം, പറമ്പില് വെച്ചല്ലേ അങ്ങേരെ ശരിക്കും കാണാൻ കിട്ടൂ……
************
“””””ഉമ്മ……….””””””
പറമ്പിലേക്ക് പോവാൻ നേരം ഏട്ടത്തിയുടെ കയ്യിൽ സുഖിച്ച് കിടക്കുന്ന കുഞ്ഞന്റെ കവിളിലൊരു ചുംബനം കൊടുത്തു…
“”””””വേണോ??””””””
കുഞ്ഞന് കൊടുത്തത് പോലെയൊന്ന് വേണോ ന്ന് ചോദിച്ചപ്പോ ഏട്ടത്തി കണ്ണുരുട്ടി കൊണ്ട് അമ്മ നിൽക്കുന്നു എന്ന് ആംഗ്യം കാണിച്ചു….
“””””എന്നാ ഞാൻ പോട്ടെ??”””””
അതിന് കക്ഷി തലയാട്ടി ചിരിച്ചോണ്ട് സമ്മതം മൂളി…
“”””””മതിയെടാ യാത്ര പറഞ്ഞേ……. വൈകീട്ട് നീ ഇങ്ങോട്ട് തന്നല്ലേ വരാ””””””
അമ്മേടെ വായീന്ന് കേട്ടപ്പോ സമാധാനമായി, കൂടുതൽ നിന്ന് തിരിയാതെ ഞാൻ ഇറങ്ങി….. ഒപ്പം അമ്മയും…