“”””””അതെന്തേ പെട്ടെന്നാ വിചാരം മാറിയേ??””””””
എന്നെ നോക്കി പുഞ്ചിരിച്ചോണ്ട് കിടന്ന ഏട്ടത്തിയുടെ കവിളിൽ മെല്ലെ നുള്ളിക്കൊണ്ട് ഞാനത് ചോദിച്ചപ്പോ ആ പുഞ്ചിരി മാറിയൊരു കള്ളച്ചിരി വിരിയാൻ തുടങ്ങി….
“””””ഹാ പറ പെണ്ണേ……”””””
നുള്ളിയ കവിളിലൊരു ചുംബനം നൽകികൊണ്ട് ഞാൻ നിർബന്ധിച്ചപ്പോൾ പെണ്ണിന്റെ മുഖമാകെ ചുവന്ന് തുടുത്ത് വന്നു…. ഞാൻ എല്ലാം മറന്നോണ്ട് ആ മുഖത്തേക്ക് തന്നെ നോക്കി കിടന്നു…
“””””ഞാനൊരു സത്യം പറയട്ടെ??”””””
ആ സൗന്ദര്യത്തിൽ മയങ്ങി കിടന്ന എന്നോടായി ഏട്ടത്തി ചോദിച്ചു…
“””””അപ്പോ ഇത്രേം നേരം പറഞ്ഞതൊന്നും സത്യല്ലേ??””””
ചോദിച്ച് തീരലും കിട്ടി നല്ലൊരു പിച്ച് കൈക്ക് തന്നെ….
എന്നിട്ട് കക്ഷി മുഖംകൊണ്ട് ഗോഷ്ടീം കാണിച്ച് പിണക്കം നടിച്ചോണ്ട് തിരിഞ്ഞ് കിടന്നു…… ഞാൻ ഇതൊക്കെ ആസ്വദിക്കുകയാണ്, ഇതാണ് ഞാൻ സ്വപ്നം കണ്ട ജീവിതത്തിലേക്കുള്ള തുടക്കം….
“”””””ന്റെ പൊന്നോ……. ഞാനൊരു തമാശ പറഞ്ഞതാ….. വാ കാര്യം പറ… എന്താ പറയാൻ വന്നേ??””””””
എനിക്ക് പുറംതിരിഞ്ഞ് കിടക്കുന്ന ഏട്ടത്തിയുടെ ഇടുപ്പിലൂടെ കയ്യിട്ട് ചുറ്റിപിടിച്ചോണ്ട് ഞാൻ ചെവിയിൽ പതിയെ ചോദിച്ചു….
അതിന് മറുപടിയൊന്നും തരാതെ എന്നെയൊന്ന് ഇടങ്കണ്ണിട്ട് നോക്കിയിട്ട് പുള്ളിക്കാരി അങ്ങനെ തന്നെ കിടന്നു….
“””””പറ…… എന്താ കാര്യം??”””””
അല്പനേരം കഴിഞ്ഞ് ഞാൻ വീണ്ടും ചോദിച്ചപ്പോ കക്ഷി ഒന്നെനെ തിരിഞ്ഞ് നോക്കി….. എന്നിട്ട് അതേപോലെ കിടന്നുകൊണ്ട് തന്നെ പറയാൻ തുടങ്ങി…
“”””””ഞാൻ ഒഴിഞ്ഞ് മാറിയാ നീ വിട്ട് പോവൂന്നാ കരുതിയെ……. പക്ഷെ നിന്റെ ഓരോ പ്രവർത്തീന്നും നീയെന്നെ ആത്മാർത്തായിട്ട് സ്നേഹിക്കിണ്ടെന്ന് മനസ്സിലായി, അങ്ങനൊന്നും ഇട്ട് പോവൂലാന്നും…….
അതുപോലെ വാവേനോട് നീ കാണിക്കുന്ന അടുപ്പം, അത് കണ്ടപ്പോ ഈ അച്ഛന്റെ സ്നേഹം ന്റെ മോന് കിട്ടാണ്ടെ പോവരുതെന്ന് തോന്നി……….. അങ്ങനെ ഞാൻ എല്ലാം നിന്നോട് തുറന്ന് പറയണോ വേണ്ടെന്ന് അറിയാതെ ഇരിക്യുമ്പഴാ ഉണ്ണിയിന്ന് പോവാൻ നേരം ന്നെ വന്ന് കണ്ട് ഓരോന്നും പറഞ്ഞേ, നിന്റെ ഉള്ളിൽ എന്നോടുള്ള ഇഷ്ടത്തെ പറ്റീം നിന്നെ പറ്റീം ഒക്കെ ഉണ്ണി വാ തോരാതെ പറയണ കേട്ടപ്പോ നിന്നെ ഒരുത്തിക്കും വിട്ട് കൊടുക്കാതെ എനിക്ക് സ്വന്താക്കണംന്നായി””””””