ഏട്ടത്തിയത് പറയുമ്പോ ഞാൻ വെള്ളമടിച്ചിട്ട് കയറി വന്ന ഓരോ ദിവസത്തെ കാര്യങ്ങളും ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു, കൃത്യമായി ഒന്നും അങ്ങോട്ട് ഓർക്കാൻ പറ്റുന്നില്ല….. ഒരു സൂചന പോലും……
പക്ഷെ ഏട്ടത്തി പറഞ്ഞത് ശരിയാവും, വേലുപാറയിലെ ചാത്തൻ അകത്ത് കയറിയാൽ പിന്നെ നടക്കുന്നത് ഒന്നും ഓർത്തെടുക്കാൻ പറ്റാറില്ല…… അങ്ങനെ പണ്ടൊരു ദിവസം ഉണ്ണീടെ വീട്ടില് കുമാരന്റെ കൂട്ടിനടുത്ത് ഒക്കെ കിടന്ന് ഉറങ്ങിയിട്ടുണ്ടല്ലോ……
“”””””എന്താ ഞാൻ നിന്നെ എതിർക്കാഞ്ഞേ ന്നാണോ ചിന്തിക്കുന്നെ??””””””
ഏട്ടത്തിയുടെ ആ ചോദ്യം കേട്ടപ്പോൾ പെട്ടെന്ന് ചിന്തിച്ചുകൊണ്ടിരുന്നത് നിർത്തി ഞാൻ “അതെ” എന്നർത്ഥത്തിൽ തല കുലുക്കി….
“””””കാരണം നിനക്ക് അറിയുന്നത് തന്യാ…””””””
എന്താ ഉദ്ദേശിച്ചേന്ന് എനിക്ക് മനസ്സിലായില്ല, ഞാൻ സംശയത്തോടെ ഏട്ടത്തിയെ നോക്കി….
“””””എനിക്ക്…………….. നിക്ക്….. നിന്നെ ഇഷ്ടാന്ന്……………. അറിയാന്ന് നീ തന്നല്ലേ പറഞ്ഞേ”””””
ഒരു കള്ള ചിരി ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട് നിർത്തി നിർത്തി ഏട്ടത്തിയത് പറഞ്ഞപ്പോ എന്റെ കണ്ണുകൾ വിടർന്നു, എന്നിക്കരികിൽ കിടക്കുന്ന എന്റെ പെണ്ണിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നിയെങ്കിലും നിയന്ത്രിച്ചു….. സമയമായില്ല, ആദ്യം എല്ലാം തുറന്ന് സംസാരിക്കണം എന്ന് തോന്നി…
എന്റെ സന്തോഷം ആ നെറുകയിലൊരു സ്നേഹചുംബനം നൽകികൊണ്ട് ഞാൻ അറിയിച്ചു…..
വീണ്ടും അല്പനേരത്തേക്ക് ഞങ്ങൾ രണ്ടുപേരും പരസ്പരം കണ്ണിൽ നോക്കി കിടന്നു…..
എത്രനേരം അങ്ങനെ കിടന്നു എന്നറിയില്ല, ഏട്ടത്തി തന്നെയാണ് വീണ്ടും സംസാരിച്ച് തുടങ്ങിയത്…
“””””ശിവേട്ടന്റെ ഭാര്യയായി ആദ്യമീ വീട്ടിലേക്ക് കയറി വന്നപ്പോ സത്യം പറഞ്ഞ നിങ്ങടെ ആചാരത്തെ പറ്റിയൊക്കെ അറിയുന്നത് കൊണ്ട് എനിക്ക് നിന്നോട് വെറുപ്പായിരുന്നു, പക്ഷെ അതുമാറി പെട്ടെന്ന് തന്നെ നീയെനിക്ക് നല്ലൊരു കൂട്ടായി മാറി…. ഇവിടെ നീയുള്ളതായിരുന്നു പിന്നെ എനിക്ക് ഏകാശ്വാസം, നീ ദിവസോം ഓരോന്നും പറഞ്ഞെന്നെ ദേഷ്യം പിടിപ്പിക്കുന്നതും അത് കഴിഞ്ഞ് കൂട്ട് കൂടാൻ നടക്കുന്നതും ഒക്കെ ഞാൻ ആസ്വദിക്കുകയായിരുന്നു, ശിവേട്ടനുമായി അങ്ങനൊരു ഭാര്യാഭർതൃ ബന്ധമൊന്നും ഇല്ലാണ്ടായിട്ടും എന്നെ ഇവിടെ പിടിച്ച് നിർത്തിയത് നീയാ ………
പിന്നെ എപ്പോഴാ അത് ഇങ്ങനെയൊരു ഇഷ്ടമായി മാറിയേന്ന് അറിഞ്ഞൂട…. ആ ഇഷ്ടം ഞാനെന്റെ ഉള്ളീ തന്നെ ഒതുക്കി, എന്നെപോലെ ഒരു