“”””””എങ്ങനെ??””””””
ഒട്ടും സമയം കളയാതെ ഞാൻ ചോദിച്ചു…
“””””അതിന് എന്റെ കഴുത്തിൽ താലി കെട്ടിയേ പിന്നെ എന്നാ മോൻ ബോധത്തോടെ വന്ന് കിടന്നിട്ടുള്ളെ??നമ്മള് വീണ്ടും സംസാരിക്കാനൊക്കെ തുടങ്ങിയെ പിന്നെയല്ലേ കള്ളുകുടി കുറച്ചേ””””””
ഈശ്വരാ……അപ്പോ കള്ളും കുടിച്ച് ബോധം ഇല്ലാതെ ഞാൻ……..അയ്യോ……….ഛെ………
“””””” അങ്ങനെ ബോധല്യാണ്ട് വന്നൊരു ദൂസം നീ ഒപ്പിച്ചെന്റെയാ ആ തൊട്ടിലിൽ കിടക്കണെ……….. കൂടുതൽ ആലോയ്ക്കണ്ട, നിന്റെ തന്യാ……. ശിവേട്ടനുമായിട്ട് അങ്ങനൊരു ബന്ധോന്നുല്യ””””””
ജീവിതത്തിൽ ആദ്യമായി സന്തോഷം അധികമായി തട്ടിപോവുമോ എന്ന് തോന്നിയ നിമിഷം…. കുഞ്ഞന്റെ അച്ഛൻ ഞാനാണെന്ന് ഏട്ടത്തിയുടെ വായിൽ നിന്ന് തന്നെ കേട്ടു, പോരാത്തതിന് അവരും ശിവേട്ടനുമായി യാതൊരു ബന്ധവും ഇല്ലാന്നും…. ഇതിൽപരം എന്ത് വേണം….
“””””എന്താ ഒന്നും മിണ്ടാതെ…. വിശ്വാസല്യേ??”””””
എല്ലാം കേട്ട് ഞാൻ ഒന്നും മിണ്ടാതെ തരിച്ചിരിക്കുന്നത് കണ്ട് ഏട്ടത്തി ചോദിച്ചു
കുറച്ചു നേരം ഞാൻ മറുപടി ഒന്നും കൊടുക്കാതെ ഏട്ടത്തിയുടെ കണ്ണിൽ തന്നെ നോക്കി കിടന്നു…..
ഒടുക്കം ഞാൻ മൗനം ഭേധിച്ചു, ഉള്ളിൽ അതിരില്ലാത്ത സന്തോഷം തോന്നിയെങ്കിലും ഏട്ടത്തിയോട് മാപ്പ് പറയാനാണ് തോന്നിയത്
“””””ഏട്ടത്തി…….. എങ്ങനാ ഇതിന് മാപ്പ് പറയാന്നറിയില്ല…….. ഞാൻ ചെയ്തത് വല്യ തെറ്റാ, ഏട്ടത്തീടെ സമ്മതല്യാതെ ഞാൻ……….””””””
“”””””സമ്മതത്തോടെ അല്ലായിരുന്നൂന്ന് ഞാൻ പറഞ്ഞോ??”””””
ഏട്ടത്തി ഇടയ്ക്ക് കയറി ചോദിച്ചു….. അതിൽ ഞാൻ ശരിക്കും ഞെട്ടി, അപ്പോ ഏട്ടത്തി സമ്മതിച്ചുകൊണ്ടാണോ അത് നടന്നത്…..
“”””’”നേരെ നിക്കാൻപോലും പറ്റാത്ത അവസ്ഥേലാ അന്ന് നീ കേറി വന്നേ…… അങ്ങനെള്ളപ്പോ ന്റെ സമ്മതല്യാതെ പറ്റുംന്ന് തോന്ന്ണുണ്ടോ??”””””””