കൊണ്ടായിരുന്നില്ല…
പണിയെടുക്കാതെ കൂലി കിട്ടുന്നത് നല്ല സുഖമുള്ള ഏർപ്പാടാണെങ്കിലും ഈ കാര്യത്തിൽ അതങ്ങനെയല്ലല്ലോ……
“”””നീ വിഷമിക്കണ്ടടാ…… നിങ്ങളെ ഒന്നാക്കാനുള്ള പരിപാടിയൊക്കെ എന്റെലുണ്ട്””””
“”””എന്താ നീ ചെയ്യാൻ പോണേ??””””
ഞാൻ അറിയാനുള്ള ആകാംഷയിൽ ചോദിച്ചു
“”””അസൂയ………….അതാണ് നമ്മടെ ആയുധം….. അത് വെച്ച് നിന്റെ ഏട്ടത്തീടെ ഉള്ളിലുള്ള ഇഷ്ടം നമ്മക്ക് പുറത്ത് കൊണ്ടോരാ””””
“”””ഓ…. ഇതായ്ര്ന്നോ വല്യ പദ്ധതി”””
ഞാൻ അല്പം പുച്ഛത്തോടെ ചോദിച്ചു….
“”””കേൾക്കുമ്പോ ഒരു പൊട്ടബുദ്ധിയായിട്ട് തോന്നുമെങ്കിലും ഈ പ്രശ്നം തീർക്കാൻ ഇതിലും നല്ല വഴി വേറെയില്ല…… നീ നോക്കിക്കോ ഇതെന്തായാലും ഏൽക്കും””””
അവളുടെ മനസ്സിലുള്ള പദ്ധതിയെ കുറിച്ച് ഇപ്പോ എനിക്ക് ഏകദേശം ഒരു രൂപം കിട്ടി…….. ഞാനുമായിട്ട് അടുത്തിടപഴകുക, അത് കണ്ട് ഏട്ടത്തിക്ക് അസൂയ വരുക… എന്നിട്ടവർ എന്നെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി എന്നോടുള്ള ഇഷ്ടം തുറന്ന് സമ്മതിക്കുക…….. നല്ല ഉഗ്രൻ പദ്ധതി….. നടന്നത് തന്നെ
എന്റെ ഒരു ഊഹം വെച്ചിട്ട് എന്നോട് വേറെ കല്യാണം കഴിക്കാൻ പറഞ്ഞ ഏട്ടത്തിക്ക് ഞാനും ഉണ്ണിയും അടുത്തിടപഴകുന്നത് കണ്ട് അസൂയ തോന്നാൻ ഒട്ടും സാധ്യതയില്ല…… പഹയൻ എങ്ങനേലും ഒന്ന് ഒഴിഞ്ഞുപോയി കിട്ടിയാ മതിയെന്നാവും അവരുടെ ഉള്ളിൽ……
“”””ഡാ പൊട്ടാ മതീഡാ….കൂടുതൽ ചിന്തിച്ച് കൂട്ടി തല പുണ്ണാക്കണ്ട…… ഈ ഉണ്ണിമായ ഒരു കാര്യത്തിന് കച്ചകെട്ടിയിറങ്ങിയാ അത് നടത്തീരിക്യും…….നീ കണ്ടോ…..””””
അവളൊരു വെല്ലുവിളി സ്വയം സ്വീകരിക്കുന്നത് പോലെ പറയുമ്പോൾ അവള് മനസ്സിൽ കാണുന്നത് പോലെയൊക്കെ നടന്നാ മതിയായിരുന്നു എന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ…… ഉണ്ണിമായയുടെ മായാലീലകൾ എനിക്കെന്റെ ഏട്ടത്തിയെ നേടിതരണേ ഈശ്വരാ എന്ന പ്രാർത്ഥനയും……
“””””എന്നിട്ട് പറാ…… നിങ്ങളെ തമ്മിൽ ഒന്നിപ്പിച്ചാ പൊന്നുമോൻ എനിക്കെന്ത് തരും??””””