“””മ്ച്…..എവിടന്ന്”””
ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…
“”””എങ്കിലേ…. ഞാനൊരു രണ്ട് മൂന്ന് ദിവസം ഇവിടെ കാണും…… ഞാൻ പോണേന്റെ മുന്നെ നിങ്ങടെ കാര്യത്തിൽ ഒരു തീരുമാനം ആക്കീരിക്യും……”””””
“”””രണ്ട് മൂന്ന് ദിവസോ…… അതെന്ത് പരിപാടിയാ പെണ്ണേ…… കല്യാണം കഴിഞ്ഞിട്ട് ഇത്രേം മാസം കഴിഞ്ഞിട്ടാ ഒന്നിങ്ങോട്ട് തിരിഞ്ഞ് നോക്കണേ, എന്നിട്ട് വെറും രണ്ട് ദിവസേ നിക്കൂളൂന്നോ……ഒരു രണ്ടാഴ്‌ച നിന്നിട്ട് പോവാടി””””
“””””ആ നിനക്കത് പറയാ….. ഇപ്പോ തന്നെ രമേശേട്ടൻ പണീന്റെ ആവശ്യായിട്ട് പോയതാ, രണ്ടൂസം കഴിഞ്ഞേ വരൂ….. അതോണ്ടാ ന്നെ ഇങ്ങോട്ട് വിട്ടെ”””””
“”””ഓ…… സ്വന്തം വീട്ടിലേക്ക് വരാൻ അയാടെ സമ്മതം വേണല്ലോ….. പോവാൻ പറയെടി””””
“”””ഉവ്വ് ഉവ്വേ….. ഇപ്പോ നീയിതൊക്കെ പറയും…… നീയും ഗൗരിയേച്ചിയും ഒന്നായാ പിന്നെ ചേച്ചീനെ നീ എങ്ങോട്ടേലും വിടോ ന്ന് നമ്മക്ക് കാണാ……”””””
അവളത് പറഞ്ഞപ്പോ ഞാനൊരു ആക്കിയ ചിരി ചിരിച്ചു….. ഞാനും ഏട്ടത്തീം ഒന്നാവാൻ പോണ്… ഹ ഹ
“””””ഈ ചിരീടെ അർത്ഥമെനിക്ക് മനസിലായി…… നീ കണ്ടോ….. ഈ പ്രാവശ്യം ഞാൻ പോണേന്റെ മുന്നെ നിങ്ങടെ കാര്യത്തില് ഒരു തീരുമാനമാക്കും….. പഴയ പോലെ അല്ലല്ലോ, അന്നൊക്കെ നിന്റെ ഇഷ്ടം നടക്കട്ടേന്ന് കരുതെങ്കിലും ഇടയ്ക്ക് നിന്നെ വിട്ട് കൊടുക്കരുതെന്നും തോന്നും….. ഇപ്പതില്ല…. എനിക്കെന്റെ രമേശേട്ടനും നിനക്ക് നിന്റെ ഗൗരിയേട്ടത്തീം….. അതാണ് ചേർച്ച…..””””””
അപ്പോഴും ഞാൻ അവളെ നോക്കി വെറുതെ പുഞ്ചിരിച്ചു….
പിന്നേം ഞങ്ങൾ കുറേ സംസാരിച്ചു, അതിനിടയിൽ ഏറ്റെടുത്ത ദൗത്യത്തിന് സഹായകമാവുന്ന കാര്യങ്ങൾ അവളെന്നോട് ചോദിച്ചറിഞ്ഞു….. വേറെ ഒന്നുമല്ല, എന്നേം ഏട്ടത്തിയേം ഒന്നിപ്പിക്കുക എന്ന ദൗത്യം തന്നെ…. കല്യാണം കഴിഞ്ഞ അന്ന് തൊട്ട് നടന്നതും അവസാനം ഇന്നലെ ഞാൻ ഇഷ്ടം തുറന്ന് പറഞ്ഞതും ഉമ്മ കിട്ടിയതും തുടങ്ങി ഏട്ടത്തി ഇപ്പോ ഉടക്കിട്ട് നിൽക്കുന്നത് വരെയുള്ള എല്ലാ സംഭവങ്ങളും ഒന്ന് വിടാതെ ഞാൻ അവൾക്ക് പറഞ്ഞ് കൊടുത്തു……
“”””ഇതിപ്പോ ഞാൻ കരുതിയേനെകാളും എളുപ്പാണല്ലോ കാര്യങ്ങള്…… നീയൊന്നോണ്ടും പേടിക്കണ്ട മോനേ, നിന്റെ ഏട്ടത്തി നീ ആഗ്രഹിച്ച പോലെ നിന്റെ മാത്രമായിരിക്കും……. അതിന് നീ എന്റെ കൂടെ നിന്ന് തന്നാ മാത്രം മതി, ബാക്കി കാര്യങ്ങള് ഞാൻ ഏറ്റ്”””””
അവളെന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു, വല്ലാത്ത ആത്മവിശ്വാസം ഉണ്ടായിരുന്നു അവളുടെ സംസാരത്തിൽ….