തോന്നിയിട്ടാവാം ഏട്ടത്തി വാതിലിന് നേരെ നോക്കി…… ഞാൻ അവരെ തന്നെ നോക്കി അവിടെ നിന്നു……
ഒരുനിമിഷം എന്നെ തന്നെ നോക്കി കിടന്ന ശേഷം പൂർണമായും ഉറക്കത്തിലേക്ക് വഴുതി വീണ കുഞ്ഞനെ എടുത്ത് തൊട്ടിലിൽ കിടത്തിയിട്ട് ഏട്ടത്തി എഴുന്നേറ്റു…..
“”””ഏട്ടത്തീ………””””
അഴിഞ്ഞു പോയ മുടി വാരി കെട്ടിയ ശേഷം എന്നെ അവഗണിച്ച് കടന്നുപോവാൻ തുനിഞ്ഞ അവരെ ഞാൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചതും അവർ നടത്തം നിർത്തി….. പക്ഷെ തിരിഞ്ഞ് നോക്കിയില്ല………..
“”””എന്നോട് ക്ഷമിക്കണം…….. ഞാൻ……… നേരത്തെ……….. അങ്ങനെ പെരുമാറരുതേര്ന്നു…… എന്നെ ഇഷ്ടാന്ന് കരുതി…….. എന്റെ സ്വന്തമാന്ന് തോന്നിയോണ്ടാ സമ്മതമില്ലാതെ കെട്ടിപ്പിടിച്ചേ……….
പിന്നെ ഈ ശരീരത്തെ മാത്രാ ഞാൻ ഇഷ്ടപ്പെട്ടതെങ്കില് അതെനിക്ക് നമ്മടെ കല്യാണം കഴിഞ്ഞന്ന് രാത്രി തന്നെ സ്വന്തമാക്കേര്ന്ന്…….”””””
സുധിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത് തൊട്ട് ഏട്ടത്തിയോട് പറയാൻ മനസ്സിൽ പഠിച്ചോണ്ടിരുന്ന ഒരുപാട് കാര്യങ്ങളിൽ അത്രയേ തുറന്ന് പറയാൻ സാധിച്ചുള്ളൂ……
“”””ഇനിയെന്റെ ശല്യമുണ്ടാവില്ല….”””””
അത് കൂടെ പറഞ്ഞിട്ട് ഞാൻ പുറത്തേക്ക് നടന്നു, എന്തായാലും ഉദ്ദേശിച്ച പോലെ കുറച്ചൊക്കെ പറയാൻ സാധിച്ചു….. ഒരു ആത്മാർത്ഥത ഇല്ലാതെ പറഞ്ഞത് പോലെ തോന്നിയോ എന്തോ……
***
പിന്നെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് ഏട്ടത്തിയുടെ മുന്നിൽ പെടുന്നത്….
ഏട്ടത്തിയെ വിളിക്കാനൊന്നും നിൽക്കാതെ ഒറ്റയ്ക്ക് ഭക്ഷണം എടുത്ത് കഴിക്കാൻ ഇരുന്നു, പക്ഷെ അപ്പോഴേക്കും ഏട്ടത്തി വേഗം വന്ന് വിളമ്പി തന്നു, എന്നിട്ട് മേശയുടെ മറുവശത്ത് ഇരുന്നു….
രണ്ടുപേരും ഒന്നും മിണ്ടിയില്ല, ഞാൻ ഭക്ഷണം കഴിക്കുന്നതിനിടെ ഇടയ്ക്ക് ഒളികണ്ണിട്ട് നോക്കിയപ്പോൾ കക്ഷി ഞാൻ കഴിക്കുന്നതും നോക്കി ഇരിക്യാണ്…. ഞാൻ പെട്ടന്ന് തന്നെ നോട്ടം മാറ്റി വീണ്ടും കഴിക്കുന്നതിൽ ശ്രദ്ധിച്ചു….
‘””””കാശി…..”””””
“”””കാശീ…….””””
ഞാൻ വിളി കേൾക്കാഞ്ഞത് കൊണ്ട് ഏട്ടത്തി അല്പം ഉറക്കെ വിളിച്ചു…. ഞാൻ ഒന്ന് മുഖം ഉയർത്തി നോക്കിയിട്ട് വീണ്ടും കഴിക്കുന്നത് തുടർന്നു…..