ഗൗരിയേട്ടത്തി 3
Gauri Ettathi Part 3 | Author : Hyder Marakkar
[ Previous Part ]
കഴിഞ്ഞ ഭാഗത്തിൽ അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദിയറിയിക്കുന്നു…. പൊതുവെ അഭിപ്രായം അറിയിക്കുന്ന എല്ലാര്ക്കും മറുപടി തരാൻ ഞാൻ ശ്രമിക്കാറുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞ പ്രാവശ്യം അതിന് സാധിച്ചില്ല, അതുകൊണ്ട് തന്നെ എല്ലാർക്കും ഒരിക്കൽകൂടി🖤🖤🖤
വൈകിയത് കൊണ്ട് ഫ്ലോ നഷ്ടപ്പെട്ടെങ്കിൽ ക്ഷമിക്കുക, പെട്ടെന്ന് വരാൻ ഒരു നിവർത്തീം ഇല്ലാതായിപ്പോയി…..
കഥ തുടരുന്നു…..
“””ഡാ….. മതീടാ ഉറങ്ങിയത്…… എണീക്ക് എണീക്ക്……..ഡാ………”””
സുധി തട്ടിവിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്….. നേരം വെളുത്തിരിക്കുന്നു….. ഇന്നലെ രാത്രി ഓരോന്നും ചിന്തിച്ചിരുന്നിട്ട് ഒത്തിരി വൈകിയാണ് കിടന്നത്….. അതുകൊണ്ട് കുറച്ചുകാലമായി രാവിലെ നേരത്തെ എഴുന്നേറ്റ് പറമ്പിലേക്ക് പോവുന്ന പതിവ് മുടങ്ങി……
“””എന്ത് ഉറക്കാ ചെങ്ങായീ….. എണീക്ക്”””
അവൻ വീണ്ടും പറഞ്ഞപ്പോ ഞാൻ മെല്ലെ എഴുന്നേറ്റ് മൂരി നിവർത്തി ഒരു കോട്ടുവായിട്ടു…..
“””നോക്കിയേ കുഞ്ഞാവേ…. ഇതാണ് കുഴീല് വീണ കൊങ്ങൻ”””
അപ്പോഴാണ് ഞാൻ കണ്ണ് ശരിക്കും തുറന്ന് നോക്കിയത്, നമ്മുടെ ചെറുതിനേം എടുത്തോണ്ടാണ് അവന്റെ നിൽപ്പ്….. അത് അവൻ പറഞ്ഞതൊന്നും മനസ്സിലായില്ലേലും എന്നെ മിഴിച്ച് നോക്കുന്നുണ്ട്……