അങ്ങനെ ചോദിച്ചാൽ അറെയിഞ്ചിട് ലൗ മാര്യേജ് എന്ന് പറയേണ്ടി വരും. ഏട്ടന്റെ അച്ചനും അമ്മയ്ക്കും ഒന്നും കുഴപ്പമില്ല പിന്നെ കുറെ റിലേറ്റീവ്സ് ഉണ്ടല്ലോ അവർക്കാണ് കുഴപ്പം അച്ഛൻ ഇല്ലാതെ വളർന്ന കുട്ടിയെ കെട്ടി കുടുംബത്തിലേക്ക് കൊണ്ടുവരുന്നതിനോട് അവർക്കു എതിർപ്പായിരുന്നു. പക്ഷെ ഏട്ടൻ അതൊന്നും വകവച്ചില്ല.
ങേ …ഏയ് അല്ല ഫേസ്ബുക്ക് പ്രണയം ഒന്നുമല്ല ഏട്ടൻ എന്നെ ഹോം ട്യൂഷൻ എടുക്കാൻ വന്നതാ….
ഇല്ല അമ്മക്ക് എതിർപ്പൊന്നും ഇല്ലായിരുന്നു സത്യത്തിൽ അമ്മയാണ് ഞങ്ങളെ പ്രണയത്തിലേക്ക് നയിച്ചത് തന്നെ. ഇല്ലേൽ ആ ബന്ധം മറ്റു പല വാക്കുകളിലും ഒതുങ്ങിയേനെ. ഞാൻ അന്നും ഇന്നും ഏട്ടനോട് ഒന്നും മാത്രമേ ആവശ്യപ്പെട്ടോളൂ എന്നെ നോക്കുന്നത് പോലെ എന്റെ അമ്മയെയും നോക്കണം ഒരു കുറവും ഇല്ലാതെ കാരണം അമ്മ അത്രയും കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്. ഏട്ടൻ അത് കൃത്യമായി പാലിക്കുകയും ചെയ്തു.
എല്ലാം പറഞ്ഞു തരാം ചേട്ടാ ദൃതി വക്കല്ലേ ഞങ്ങൾ ഒരുപാടു സർപ്രൈസുകൾ നിങ്ങൾക്കായി ഒരുക്കി വച്ചിട്ടുണ്ട്. ഏട്ടനും കൂടി ഒന്ന് വന്നോട്ടെ.
എനിക്ക് ആഗ്രഹം ഉണ്ട് ചേച്ചി പക്ഷെ കുട്ടികളെ ഇപ്പൊ വേണ്ടാന്നാ ചേട്ടൻ പറയുന്നേ ആദ്യം എന്റെ കുട്ടിക്കളി മാറി കുറച്ചു പക്വത വരട്ടെ അപ്പൊ നോക്കാമെന്നു
ഏയ് കോണ്ടം ഒന്നും ഉപയോഗിക്കാറില്ല മൂന്ന് മാസത്തിൽ ഒരിക്കൽ ഞങ്ങൾ രണ്ടാളും ഒരു ഇഞ്ചക്ഷൻ എടുക്കും . ഒരു വര്ഷം കൂടി അങ്ങനെ പോകാനാ തീരുമാനം
അങ്ങനെ പ്രതേകിച്ചു സൈഡ് എഫക്ട് ഒന്നും എനിക്ക് ഉണ്ടായിട്ടില്ല.
എന്താ ഇവൾ കത്തി വച്ച് ബോർ അടിപ്പിച്ചോ നിങ്ങളെയൊക്കെ.
അത് ഇവളെ കുറിച്ച് നിങ്ങൾക്ക് അറിയാത്തതു കൊണ്ടാ സംസാരിച്ചു തുടങ്ങിയാൽ കത്തി വച്ച് കൊല്ലും.