വശീകരണ മന്ത്രം 11 [ചാണക്യൻ]

Posted by

“ഇല്ലല്ലോ എല്ലാം ബലരാമൻ അമ്മാവ്……..അല്ല ബലരാമൻ അങ്ങുന്നിന്റെ സഹായമാ……….അരുണിമയുടെ കാര്യം നല്ലോണം നോക്കണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു”

“ആണോ അതു കൊള്ളാലോ…………ബാലരാമൻ അങ്ങുന്നിനെ കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്………….നല്ല ആളാണെന്നൊക്കെ………….അതുപോലെ സ്വഭാവവും…………അവിടുത്തെ വലിയ അങ്ങുന്നിന്റെ മകളും മക്കളും പുതുതായി മനയിൽ വന്നിട്ടുണ്ടല്ലേ?”

“ആഹ് വന്നിട്ടുണ്ട്………..പട്ടണത്തിൽ നിന്നാ അവരും”

അരുണിമ തന്നെ കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് അനന്തുവിന് മനസിലായി.

“ഹ്മ്മ് ഇത്തവണ ഉത്സവമൊക്കെ പൊടി പൊടിക്കാനാവും…………താൻ കണ്ടിട്ടുണ്ടോ ഇവിടുത്തെ ഉത്സവമൊക്കെ?”

അരുണിമ അവനോട് ചോദിച്ചു.

“ഞാനീ നാട്ടിൽ പുതിയതാ”

“അപ്പൊ തനിക്ക് ഭാഗ്യം ഉണ്ട്…………. ഇത്തവണ ഉത്സവമൊക്കെ കാണാം”

അനന്തു അതു കേട്ട് തലയാട്ടി.

ഇന്ന് കാളിയുടെ സ്വഭാവം കാണിക്കാതെ നല്ല രീതിയിൽ അവൾ തന്നോട് മിണ്ടുന്നതിൽ അനന്തു സന്തോഷവാനായിരുന്നു.

പരമാവധി അവളുമായി അടുക്കുക എന്നത് തന്നെയായിരുന്നു അവന്റെ പരമാർത്ഥ ലക്ഷ്യം.

“അരുണിമ”

“ഹ്മ്മ്?”

എന്തേ എന്ന അർത്ഥത്തിൽ അവൾ കനപ്പിച്ചൊന്നു മൂളി.

“തനിക്ക് ഇരട്ട സഹോദരി വല്ലതും ഉണ്ടോ?”

അനന്തു പറയുന്നത് കേട്ട് അരുണിമ നടത്തം നിർത്തി അവനെ തറപ്പിച്ചൊന്നു നോക്കി.

അനന്തു ചോദിച്ചത് അബദ്ധമായി പോയോ എന്ന പേടിയിൽ അവളുടെ മുന്നിൽ നിന്നുരുകി.

നേരത്തെ ദക്ഷിണയെ കാണുമ്പോൾ അരുണിമയെയാണ് ഓർമ വരുന്നതെങ്കിൽ ഇന്നത് അരുണിമയെ കാണുമ്പോൾ ദക്ഷിണയെയാണ്.

“എനിക്ക് അങ്ങനൊരു ഇരട്ട സഹോദരിയില്ല………..എനിക്ക് ആകെയൊരു അനിയത്തിയെയുള്ളൂ……….അവളെയാണ് നീ വീട്ടില് വച്ചു കണ്ടിട്ടുള്ളത്”

അരുണിമ തന്റെ ഭാഗം ന്യായീകരിച്ചു.

“ഒന്നുല്ല വെറുതെ ചോദിച്ചതാ”

“ഉറപ്പാണല്ലോ അല്ലെ?”

അരുണിമ ഇടുപ്പിൽ കൈ വച്ചു അവനെ സൂക്ഷിച്ചു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *