മധു ഒന്നും മിണ്ടിയില്ല
അലക്സ് : എന്നാ പറ്റി
മധു : നീ ആ സോനാടെ പിറകെ പോ.. എന്നോട് മിണ്ടാൻ വരേണ്ട…….ഞാൻ കാണാൻ അഴുക്കല്ലേ…
ഇത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അത് അവനു സഹിക്കാൻ ആകില്ലായിരുന്നു
അലക്സ് : ഇങ്ങനെ ഒരു കുശുമ്പി പാറു….. എന്നോട് ദേഷ്യം ആണോ
മധു : എനിക്ക് ആരോടും ദേഷ്യം ഇല്ല…. നീ സോനാടെ അടുത്ത് പൊക്കോ
അലക്സ് : എങ്കിൽ ഞാൻ പോവാ
ഇതും പറഞ്ഞു അവൻ എഴുന്നെല്കാൻ തുടങ്ങി.
അവൾ അത് കണ്ട് അവനെയും കസേരയിൽ ഇരുത്തിട്ട്
മധു : എങ്ങും വിടില്ല നിന്നെ…. എന്റെ ആണ് നീ … എന്റെ മാത്രം.. ആർക്കും കൊടുക്കില്ല.
അലക്സ് : ഇത്രെയും ഉള്ളു എന്റെ മധുക്കുട്ടി…. എനിക്ക് അറിയില്ലേ നിന്നെ…..
ഇത് കേട്ടപ്പോൾ അവൾ ചിണുങ്ങി.
അലക്സ് : ഇനിയും ഈ കണ്ണുകൾ നിറയാൻ പാടില്ല… കേട്ടോ…..
അത് ഒരു തുടക്കം ആയിരുന്നു കോളേജിൽ ഉള്ള അവരുടെ പ്രേമത്തിന്റെ ആരംഭം….
തുടരും.
എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു