തനിയാവർത്തനം
Thaniyavarthanam | Author : Komban
മുറിയിൽ നിന്നും സ്റ്റെപ്പിറങ്ങി ഞാൻ താഴെ കിച്ചനിലേക്ക് ചെന്നു.
അമ്മ നൊസ്റ്റാൾജിക് ആയ എന്തോ ഒരു പലഹാരം ഉണ്ടാക്കുകയാണ്.
അമ്മെ പല്ലവി വന്നോ?!
ഇല്ലെടാ 4 മണിയല്ലേ ആയുള്ളൂ, അവള് ടെന്നീസ് കോർട്ടിലായിരിക്കും.
ആഹ് ശെരി എനിക്കൊന്നു ഹെയർ കട്ട് ചെയ്യാൻ പോണം.
വരുമ്പോ ഞാനവളെ പിക്ക് ചെയാം!
ശെരി മോനു…
പിന്നേ ….എന്റെ ഫോൺ ഡെഡ് ആയി, ഞാൻ ചാര്‍ജ് ചെയ്യാൻ വെച്ചേക്കുവാ..
അമ്മയൊന്നു അവളെ വിളിച്ചു പറഞ്ഞെ …
നീ ഹെയർ കട്ട് ചെയ്തു ചെന്നാൽ മതി, അവരിപ്പോഴൊന്നും നിർത്തില്ല!
ആ ഇറങ്ങുവാ…ഞാൻ അമ്മയുടെ വാളേറ്റിൽ നിന്നും കാശുമെടുത്തിറങ്ങി.
പാർക്കിംഗ് ലോട്ടിലെത്തി ബൈക്കിന്റെ മിറ-റിൽ മുഖം നോക്കി, താടിയും കൂടെയൊന്നു ഷേപ്പ് ചെയ്യണം.
ഈ റെസ്ടിൻസ് ഏരിയയിൽ പഴയ വീടുകളുടെ ചന്തം ഒന്ന് വേറെത്തന്നെ.
അച്ഛനായിട്ട് വാങ്ങിച്ച വീടാണ്. അടുത്ത വരവിനു ഇവിടെ നിന്ന് മാറാമെന്നു പറഞ്ഞിട്ടുണ്ട്, അപ്പോഴേക്കും എനിക്കും ജോലി ആക്കണം.
ഞാൻ ബൈക്കുമെടുത്തിറങ്ങി.10 മിനിറ്റില് സലൂൺ ഷോപ്പെത്തി, എന്റെ കൂടെ പഠിച്ചവൻ ആണീ കട്ടിങ് മാസ്റ്റർ. അവനപ്പോ ദിവസം 2000 ഉണ്ടാക്കുന്നുണ്ട്, ഞാൻ ആണാണെകിൽ ഇപ്പോഴും അച്ഛന്റെ തണലിൽ തന്നെയാണ്. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതിന് ഞാനെന്തു ചെയ്യും.
പിന്നെ വീട്ടിൽ അമ്മയതിന്റെ പേരിൽ നല്ല പ്രെഷർ ഉണ്ട്. പറഞ്ഞിട്ട് കാര്യമില്ല, അമ്മയാണ് ടൂഷ്യൻ പോലും വെക്കാതെ എന്നെയും പല്ലവിയെയും കുഞ്ഞു നാള് നാള് മുതൽ ഇരുത്തി പഠിപ്പിച്ചതൊക്കെ.