കാമിനിയുടെ കാമുകൻ [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚]

Posted by

മറ്റു മാർഗങ്ങൾ ഇല്ലാതായപ്പോൾ ഞാൻ മൂപ്പിലാന്റെ പിറകെ വീണ്ടും വീട്ടിലേക്ക് കയറി. അമ്മ ഇപ്പോഴും നിഥിലിയുടെ മുറിയിലാണ്.

മോളി …മോളി.

ഇതാരാ വന്നിരിക്കുന്നത് നോക്കിയേ!

മോളി ആന്റിയും നിഥിലിയും മുറിയിൽ നിന്ന് ഒന്നിച്ചു വന്നപ്പോൾ, ദേ ഞാൻ!

നിഥിലി ആണേൽ എന്നെ വീണ്ടും കണ്ടപ്പോൾ കിളിപോയി നിക്കുവാ.

മോളി ആന്റി എന്തോ പറയാൻ തുടങ്ങിയതും മൂപ്പിലാൻ എണീറ്റ് നിന്ന് പറഞ്ഞു.

മോളി അന്ന് നീ കുഞ്ഞിമോൾടെ കല്യാണത്തിന് പോയി വരുമ്പം ആക്‌സിഡന്റിൽ പെട്ട് ഹോസ്പിറ്റലിൽ കിടന്നില്ലേ! 5 വര്‍ഷം മുൻപ്.
അന്നേരം ബ്ലഡ് കിട്ടിയാലേ, ജീവൻ നിലർത്താൻ പറ്റൂ പറഞ്ഞപ്പോൾ ഞാൻ അടുത്തുള്ള കോളേജിൽ ഒക്കെ ആളെവിട്ടു അന്നേരമാണ് AB- ഉള്ള.. മോന്റെ പേരെന്താ, ബെന്നി.

ബെന്നിമോനെ കിട്ടിയത്. എന്തായാലും മോനെ ഇന്നിവിടെ കാണുമെന്നു പ്രതീക്ഷിച്ചില്ല !

അന്നേരം മോളി ആന്റിയുടെ മുഖഭാവം ചെറുതായിട്ടൊന്നു. ഞാൻ ചിരിക്കണോ വേണ്ടയോ എന്ന് ആലോചിച്ചിരുന്നു.

ആഹ് ബെന്നി. എനിക്ക് നേരത്തെ മനസിലായില്ല.
മോളി ആന്റി എന്നെ നോക്കി എന്തേലും പറഞ്ഞെന്നു വരുത്തി.

അത് സാരമില്ല ആന്റി. ഞാൻ ശ്വാസം തിരിച്ചു കിട്ടി, സോഫയിൽ ശെരിക്കും ഇരുപ്പു ഉറപ്പിച്ചു.

ഇതാർക്കാണ് ചായ….മോളി? മൂപ്പിലാൻ ആരാഞ്ഞു.

ഓ ഞാൻ മുൻപ് കുടിച്ചില്ലായിരുന്നു അങ്കിൾ. ഞാനത് വീണ്ടും കുടിക്കാൻ തുടങ്ങിയപ്പോൾ അങ്കിൾ അത് എന്റെ കയ്യില് നിന്നും വാങ്ങിച്ചു.

ഈ നേരത്തു എന്തിനാ ഇപ്പൊ ചായ ? മോൻ വാ, നമുക്ക് മേലെ ഇരുന്നു സംസാരിക്കാം.

ഞാൻ സ്റ്റെപ് കയറുമ്പോ നിഥിലി നഖം കടിച്ചുകൊണ്ട് എന്നെ ഒന്ന് നോക്കി. ഞാനും ചിരിച്ചുകൊണ്ട് എന്താ നടക്കുന്നത് എന്നറിയാതെ കൈകൊണ്ട് ആംഗ്യം കാണിച്ചു.

മൂപ്പിലാൻ സ്വയം പരിചയപ്പെടുത്തി. “ഞാൻ ജോണിക്കുട്ടി. എക്സ് മിലിട്ടറിയാണ്.
മോൻ അടിക്കുമോ!??
ഞാൻ ഒറ്റയ്ക്ക് അടിച്ചാൽ കണ്ട്രോൾ ഉണ്ടാകില്ല പറഞ്ഞിട്ടു മോളി എന്നെ അടിക്കാൻ സമ്മതിക്കുകയെ ഇല്ല.
വല്യ സ്നേഹമാ.”

കൊള്ളാം! ഞാൻ അടിക്കും, പക്ഷെ ഇപ്പൊ വേണ്ട, വണ്ടിയോടിക്കണം, പിന്നെ നിഥിലിയെ കൂട്ടി ഞങളുടെ ഒരു കോമൺ ഫ്രണ്ട് ഉണ്ട് ആളുടെ വീട്ടിലേക്ക് ഒന്നും പോണം! ഞാൻ എന്തൊക്കയോ പറഞ്ഞു.

അങ്ങേരു രണ്ടു പെഗ് അടിച്ചിട്ട്, കുറുങ്ങലിൽ മകന്റെ കാര്യവും കുടുംബത്തിന്റെ സാമ്പത്തികവും മരുമകളുടെ അച്ചടക്കവും എല്ലാം വീമ്പു പറഞ്ഞു, ഞാൻ മിണ്ടാതെ കേട്ടിരുന്നു.

നിഥിലി അന്നേരം വാട്സാപ്പിൽ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *