മാത്തച്ഛൻ : എന്റെ പേര് മാത്തൻ, ഞാൻ ഈ ട്രാവൽസിന്റെ ഉടമസ്ഥൻ ആണ്. ആരാ മാണിച്ചായന്റെ കൊച്ചുമോൻ.
അലക്സ് : ഞാനാ…. ഞാൻ കവലയിലെ വർക്കിടെ മകനാണ്.
മാത്തച്ഛൻ : എനിക്ക് തോന്നി…മാണിച്ചായൻ മരിച്ചപ്പോൾ ഞാൻ അവിടെ വന്നായിരുന്നു. മോൻ വർക്കിടെ അടുത്ത് പോയതല്ലേ….. എപ്പോളാ തിരിച്ചു വന്നേ ….മാണിച്ചായൻ തന്ന പൈസ കൊണ്ടാണ്… ഞാൻ രക്ഷപെട്ടത്.. ഇവന് അത് ഒന്നും അറില്ല… ഇവൻ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ അങ്ങ് ക്ഷമിച്ചേക്ക്…
അലക്സ് : ഞാൻ കഴിഞ്ഞ വർഷം വന്നു…….ഏയ്യ് അതൊന്നും വേണ്ടാ…..ഞാൻ ചുമ്മ പറഞ്ഞു എന്നെ ഉള്ളു….മാത്തച്ഛയാ, Mam ഞങ്ങൾ ക്ലാസ്സിലേക്ക് പോയേക്കുവാ
അതും പറഞ്ഞു അവർ തിരിച്ചു പോയി… മാറ്റവരോട് അവൻ പ്രേത്യേകിച് ഒന്നും പറയേണ്ടി വന്നില്ല… എല്ലാം അയാൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ
അങ്ങനെ അവർ ടൂർ ഒക്കെ പോയി… അടിച്ചു പൊളിച്ചു…. തിരിച്ചു വന്നു.
അങ്ങനെ അവരുടെ Annual ഡേ അടുത്തു.
അഭി : എടാ, എനിക്ക് ഒരു കട അറിയാം… അവിടെ 100രൂപേടെ ബിരിയാണിക്ക് 60 ഉള്ളു.. നമുക്ക് അവിടുന്ന് സാധനം എടുത്തിട്ട് സ്കൂളിൽ 110രൂപക്ക് വിറ്റാലോ.
അലക്സ്‌നു അത് നല്ലയൊരു ബുദ്ധി ആയി തോന്നി.. അവൻ കാര്യങ്ങൾ അന്വേഷിച്ചു.. എന്നിട്ട് സ്കൂളിൽ നിന്ന് അനുവാദം മേടിച്ചിട്ട് കടയുടെ കൂടെ ബിരിയാണി കൂടി സെറ്റ് ചെയ്തു. അത് വല്യ ഒരു ലാഭം ആയിരുന്നു…
അവരുടെ രണ്ട് വർഷത്തെ കച്ചവടം എല്ലാം ചേർത്ത ആവർ 3 പേരും ഏതാണ്ട് 15000രൂപ അടുത്ത് അവരുടെ പോക്കറ്റ് മണി ആയി സൂക്ഷിച്ചു….
അങ്ങനെ അവരുടെ 12 ഫൈനൽ എക്സാം ആയി. 3 പേരും നല്ല മാർക്കോടെ തന്നെ പാസ്സ് ആയി…3 പേരും സ്കൂൾ ടോപ്പേഴ്സ്.
അങ്ങനെ അവർ 3 പേരും വീട്ടിൽ നിന്ന് മാറാൻ തീരുമാനിച്ചു എന്നാൽ ഒരുപാട് ദൂരെ പോകാനും താല്പര്യം ഇല്ലാരുന്നു. ആദ്യം ദേവയുടെ വീട്ടിൽ സമ്മതിച്ചില്ല…. പിന്നെ ഇവർ രണ്ടും കൂടെ ഉണ്ടെന്നു കേട്ടപ്പോൾ അവരും സമ്മതിച്ചു.
അവർ 3 പേരും എറണാകുളത്തു ഒരു കോളേജിൽ എലെക്ട്രിക്കൽ എഞ്ചിനീയറിംഗിന് അഡ്മിഷൻ എടുത്തു.
അങ്ങനെ അവർ പോകാൻ ഒരുങ്ങി…..
തുടരും
എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു