കോട്ടയം ടൗൺ മൂഴുവനും ചേച്ചി എന്നെയും കൊണ്ട് നടന്നു, എനിക്ക് അല്പം ബുദ്ധിമുട്ട് തോന്നി തുടങ്ങി, അത് വേറെ ഒന്നും കൊണ്ടല്ല നാട്ടിൽ ആദ്യമായത് കൊണ്ടാണ്.
ചേച്ചി പർച്ചേസിംഗ് നടത്തിയത് എനിക്ക് വേണ്ടിയാണെന്ന് ഞാൻ കുറെ നേരം കഴിഞ്ഞപ്പോൾ ആയിരുന്നു, എനിക്ക് വേണ്ടി ചേച്ചി കുറച്ച് ജീൻസ് സെലക്ട് ചെയ്തു,
പക്ഷേ ഞാൻ അതിനെ തടഞ്ഞു,
ഞാൻ:ചേച്ചി എനിക്ക് ജീൻസ് , പൻ്റ്‌സ് ഇതൊന്നും ഒന്നും വേണ്ട
ആൽബി: അതെന്താ? നീ യുഎസ് അല്ലേ താമസിച്ചിരുന്നത് അവിടെ ഇതൊക്കെ അല്ലേ ഉപയോഗിച്ചിരുന്നത്?
ഞാൻ: അത് അവിടെ അല്ലേ മമ്മി സ്ട്രിക് ആയിട്ട് പറഞ്ഞിരുന്നു അവിടത്തെ പോലെ ഇവിടെയും ഡ്രസ്സ് ഇടരുതെന്ന്, ചുരിദാർ സെറ്റ് മതി ചേച്ചി
ചേച്ചി എനിക്ക് കുറച്ചു മറെരിയൽസ് എടുത്തു. പക്ഷേ സ്റ്റിച്ചിംഗ് ചെയ്യാൻ കൊടുത്തില്ല.
ഞങ്ങൾ ടൗണിൽ നിന്നും വീട്ടിലേക്ക് യാത്ര തിരിച്ചു. 7 pm കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിൽ എത്തി അന്നമച്ചി ഞങ്ങളെ നോക്കിയിരിക്കുകയായിരുന്നു. വണ്ടി ചേച്ചി പോർച്ചിൽ നിർത്തി ലോക് ചെയ്തു.
അന്നമച്ചി: എന്ന മക്കളെ ഇത്രെയും താമസിച്ചത്.
ആൽബി: ഞങൾ ഇച്ചിരി ഷോപ്പിംഗ് പോയി അമ്മച്ചി
അന്നമച്ചി: എന്ന പിന്നെ അത് ഫോൺ വിളിച്ചു പറയാൻ മേലായിരുന്നോ?
ആൽബി: ഓ പിന്നെ.
അന്നമച്ചി: പെണ്ണേ നിനക്ക് കുറച്ച് കൂടുനുണ്ട്, എന്നേലും അട്ടെ നിങ്ങൾ ഫ്രഷ് ആയി വാ
ഞങ്ങൾ റൂമിലേക്ക് പോയി, എനിക്ക് എന്തായാലും ഒരു സേപ്രട് റൂം ആയിരുന്നു,
ഞാൻ റൂമിൽ ചെന്നു ബാഗ് ഓക്കേ വെച്ച് ഫ്രഷ് അക്കാൻ ബാത്ത്റൂമിൽ കയറി ഒരു കുളി അഞ്ച് പാസാക്കി. ബ്ലാക്ക് ട്രാക്ക് സൂട്ടും ഗ്രേ റൗണ്ട് നെക്ക് ടീഷർട്ട് അണ് ഞാൻ എടിതഡ്രസ്. ഡ്രസ്സ് ചെയ്തു തിരികെ ഹാളിലേക്ക് ചെന്നു, അവിടെ ഡിന്നർ കഴിക്കാൻ എന്നെയും കാത്തു ആൽബി ചേച്ചിയും അന്നമച്ചിയും ഇരിപ്പുണ്ടായിരുന്നു, ഞങ്ങൾ ഡിന്നർ കഴിച്ചു. കുറച്ച് നേരം ഹാളിലെ സോഫയിൽ ഇരുന്നു കോളജിലെ വിശേഷങ്ങൾ പറഞ്ഞു.
ആൽബി: സ്റ്റെഫി മോളെ നീ ഒന്ന് വന്നെ എൻ്റെ റൂമിലോട്ട്
ഞാൻ ചേച്ചിയുടെ കുടെ റൂമിലേക്ക് പോയി, ഞങ്ങൾ ചേച്ചിയുടെ റൂമിൽ എത്തി
ഞാൻ: എന്താ ചേച്ചി?
ആൽബി: ഇന്ന് നിനക്ക് ഉള്ള ഡ്രസ്സ് ഓക്കേ വാങ്ങിയില്ലെ അതിൽ കുറച്ച് മെയിരിയൽസ് കണ്ടില്ലേ അത് സ്റിച്ച് ചെയ്യാൻ നിൻ്റെ അളവുകൾ വേണം അതിനാണ്
ഞാൻ : ഓക്കേ