അഞ്ജലി -ഞാൻ കൂറേ നാളിനു ശേഷം ആണ് ഒരു ബൈക്കിൽ കേറുന്നേ
രാഹുൽ -അണ്ണോ
അഞ്ജലി -എനിക്ക് ഏറ്റവും ഇഷ്ടം ആണ് ബൈക്കിൽ യാത്ര ചെയ്യാൻ
രാഹുൽ -എനിക്കും. ഈ കാറ്റും വഴിയിലെ കാഴ്ചകളും ഒക്കെ നല്ല രസാ
അഞ്ജലി -അതെയതെ
രാഹുൽ -ബൈക്കിൽ കേറാൻ ഇത്ര ഇഷ്ടം ആണെങ്കിൽ പിന്നെ എന്തിനാ കുറച്ചു ഷോ ഇട്ട് നിന്നെ
അഞ്ജലി -നിന്നെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി
രാഹുൽ -എനിക്ക് ഒരു ബുദ്ധിമുട്ട് ഇല്ല. അഞ്ജലി വരാതെ ഇരുന്നാൽ ആയിരുന്നു ബുദ്ധിമുട്ട്
അഞ്ജലി -ഇനി നീ വിളിക്കുമ്പോൾ ഞാൻ വന്നോളാം
രാഹുൽ -മ്മ്
അഞ്ജലി -രാഹുലിന്റെ വീട് സിറ്റിയിൽ പോകും വഴി അല്ലെ
രാഹുൽ -അതെ ഞാൻ വഴി കാണിച്ചു തരാം വീട് കുറച്ചു ഉള്ളിലേക്കാ
അഞ്ജലി -ശെരി
അങ്ങനെ കുറച്ചു മുന്നോട്ട് പോയപ്പോൾ ഒരു വഴി ചുണ്ടി കാട്ടി രാഹുൽ പറഞ്ഞു
രാഹുൽ -ഈ വഴി ആണ് വീട്ടിലേക്ക് പോകുന്നെ
അഞ്ജലി -ഇവിടെ അണ്ണോ വീട്
രാഹുൽ -അതെ
അഞ്ജലി -അപ്പോൾ നമ്മൾ ഇത്ര അടുത്ത് ആയിരുന്നല്ലേ
രാഹുൽ -അതെ. അഞ്ജലി ഒരു ദിവസം അവിടെ വരണം, അഞ്ജലിക്ക് പിന്നെ എപ്പോൾ വേണമെങ്കിലും അവിടെ വരാം
അഞ്ജലി -ശരി ഞാൻ വരാം. പിന്നെ രാഹുലിനും എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് വരാം ട്ടോ
രാഹുൽ -താങ്ക്സ് അഞ്ജലി
അങ്ങനെ അവർ അഞ്ജലിയുടെ ജോലിസ്ഥത്ത് എത്തി
അഞ്ജലി -ഇന്ന് എന്ത് പെട്ടെന്ന് എത്തി
രാഹുൽ -അത് ബൈക്കിൽ വന്നത് കൊണ്ട് ആയിരിക്കും
അഞ്ജലി -ഏയ്യ്. സംസാരിച്ച് വന്നത് കൊണ്ടാ. നിന്നോട് സംസാരിച്ചാൽ സമയം പോവുന്നത് അറിയില്ല
രാഹുൽ -ഞാനും അത് അഞ്ജലിയോട് പറയാൻ ഇരിക്കെയായിരുന്നു
അഞ്ജലി -എന്നാ നമുക്ക് വൈകുംനേരം കാണാം
രാഹുൽ -ഓക്കേ ബൈ അഞ്ജലി
അഞ്ജലി -ബൈ രാഹുൽ
അങ്ങനെ രാഹുൽ അവിടെ നിന്നും ഋഷിയുടെ വീട്ടിൽ പോയി. അങ്ങനെ വൈകുന്നേരം ആയപ്പോ അഞ്ജലിയെ കൂട്ടാൻ അവൻ വന്നു
അഞ്ജലി -രാഹുൽ എന്തിനാ വന്നേ