പാട്ടും.അവൾ എല്ലാ വേദനയും മറന്ന് അവിടെ നടന്നു. കുറച്ചു നടന്ന് കഴിഞ്ഞപ്പോൾ അവിടെ രണ്ട് ഊഞ്ഞാൽ കണ്ടു അതിൽ ഒരണ്ണത്തിൽ അവൾ ഇരുന്നു. ജെസ്സി കണ്ണുകൾ അടച്ച് ഊഞ്ഞാൽ പതിയെ ആടാൻ തുടങ്ങി. ഈ സമയം എഡ്ഗർ അവിടേക്ക് വന്നു. എഡ്ഗർ വരുന്ന ശബ്ദം കെട്ട് ജെസ്സി കണ്ണ് തുറന്നു. അവൾ ചിരിച്ചു കൊണ്ട് അവനെ വരവേറ്റു. എഡ്ഗർ ഒരു കപ്പ് ജെസ്സിക്ക് നീട്ടി അത് അവൾ വാങ്ങി പിന്നെ എഡ്ഗറിനോട് അപ്പുറത്ത് ഇരിക്കാൻ പറഞ്ഞു
എഡ്ഗർ -എങ്ങനെ ഉണ്ട് സ്ഥലം
ജെസ്സി -ഞാൻ വിചാരിച്ചത്തിനേക്കാൾ ഭംഗിയുണ്ട്
എഡ്ഗർ -ഞാൻ പറഞ്ഞില്ലേ ജെസ്സിക്ക് ഇഷ്ടം ആവും എന്ന്
ജെസ്സി -നല്ല ശാന്തമായ സ്ഥലം. ചുറ്റിനും പച്ചപ്പ് പിന്നെ കിളികളുടെ പാട്ടും
എഡ്ഗർ -ഇത് മാത്രം അല്ല ഇനിയും ഉണ്ട് കാണാൻ പലതും
ജെസ്സി -നമ്മൾ ഇവിടെ മുൻപ് വന്നിട്ടുണ്ടോ
ആ ചോദ്യം എഡിഗറിനെ ചെറുതായി വേദനിപ്പിച്ചു കാരണം പപ്പാക്കും മമ്മിക്കും ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി ആണ് എഡ്ഗർ ഈ എസ്റ്റേറ്റ് വാങ്ങിയത്. ഇപ്പോൾ കൂടെ പപ്പാ ഇല്ലാത്തത് അവനെ വിഷമിപ്പിച്ചു
ജെസ്സി -എന്ത് പറ്റി മുഖം വല്ലാതെ ഇരിക്കുന്നല്ലോ
എഡ്ഗർ -ഏയ്യ് ഒന്നും ഇല്ല
എഡ്ഗർ പെട്ടന്ന് തന്നെ വിഷമം മറന്ന് ഒരു പുഞ്ചിരി മുഖത്ത് പടർത്തി
എഡ്ഗർ -ജെസ്സി നമ്മൾ ഇവിടെ ആദ്യമായണ് വരുന്നത്
ജെസ്സി -മ്മ്
അവർ പരസ്പരം സംസാരിച്ച് ആ കാപ്പി കുടിച്ചു
എഡ്ഗർ -വാ അകത്ത് പോവാം മഞ്ഞ് കൂടണ്ട്
അവർ അകത്തേക്ക് പോയി ജെസ്സി എഡിയുടെ കയ്യിൽ നിന്ന് കപ്പ് വാങ്ങി
ജെസ്സി -അടുക്കള എവിടെയാ
എഡ്ഗർ -വാ കാണിച്ചു തരാം
എഡ്ഗർ അടുക്കളയിലേക്ക് നടന്നു പിന്നാലെ ജെസ്സിയും
ജെസ്സി -ഈ എസ്റ്റേറ്റ് എന്നാ വാങ്ങിയേ
എഡ്ഗർ -ഒരു ആഴ്ച ആയിക്കാണും
ജെസ്സി -ഓ അതാണ് വൃത്തിയായി ഇരിക്കുന്നേ