ജെസ്സി -എങ്ങനെ ഉണ്ട് ഇച്ചായാ എങ്ങനെ ഉണ്ട് എഡി
വില്യം -നിനക്ക് എന്താ പറ്റിയെ
എഡ്ഗർ -ഇപ്പൊ കാണാൻ നടിമാരെ പോൽ ഉണ്ട്
വില്യം -നീ ഓരോന്ന് പറയ് അത് മതി ഇവൾക്ക്
ജെസ്സി -എന്റെ ഇച്ചായാ ഇതൊക്കെ ഇപ്പോഴത്തെ പെണ്ണുങ്ങൾ ഇടുന്നത് അല്ലെ
വില്യം -അത് ശരിയാ സമ്മതിച്ചു
ജെസ്സി -ഒരു ഫാഷൻ ഡിസൈനർ ആയാ ഞാൻ എങ്ങനെ സാരീ ഉടുത്ത് നടക്കും
വില്യം -അതിനെന്താ
ജെസ്സി -ഞാൻ ഇങ്ങനെ അപ്ഡേറ്റഡ് ആയാൽ അല്ലെ ക്ലയന്റ് കൂടു
വില്യം -നീ എന്ത് വേണം എങ്കിലും ചെയ്യ്
അതിൽ പിന്നെ മമ്മിയുടെ ഡ്രെസ്സിന്റെ കാര്യത്തിൽ ഒരു ചർച്ച ഉണ്ടായിട്ടില്ല. മമ്മി സാരീ പൂർണ്ണമായും ഉപേക്ഷിച്ചു.അങ്ങനെ എന്റെ പഠിത്തം ഒക്കെ തീർന്നു. എന്നെ ബിസിനസ് പഠിപ്പിക്കാൻ ആയി പപ്പാ പുറത്തേക്ക് അയിച്ചു. പുതിയ സ്ഥലത്ത് പുതിയ ചുറ്റുപാടിൽ ജീവിതം തുടങ്ങി.
അങ്ങനെ ഒന്ന് രണ്ടു വർഷം കഴിഞ്ഞ് എല്ലാം പഠിച്ച് എഡ്ഗർ തിരിച്ചു വന്നു. വില്യം ബിസിനസ് കാര്യങ്ങൾ മകനെ ഏല്പിച്ചു. വളരെ സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നു അത്. പക്ഷെ എല്ലാം നശിച്ചത് പെട്ടന്ന് ആയിരുന്നു. ഒരു ദിവസം വില്യമിന് നെഞ്ച് വേദന വന്നു ജെസ്സിയുടെ കണ്ണ് മുന്നിൽ വെച്ച് തന്നെ അത് സംഭവിച്ചു. ഒരു ചിത്രശലഭം പിടഞ്ഞു മരിക്കും പോലെ വില്യം ഈ ലോകത്തോട് വീട പറഞ്ഞു.ആ കാഴ്ച ജെസ്സിയുടെ മനസ്സിക്കനിലയെ തന്നെ വലുതായി ബാധിച്ചു വില്യാമിന്റെ മരണത്തിൽ പങ്ക് ചേരാൻ ബന്ധുക്കൾ ആരും വന്നില്ല. അങ്ങനെ സംസ്കാരം ഒക്കെ കഴിഞ്ഞു അവർ പഴയ ജീവിതത്തിൽ എത്തി.
വില്യാമിന്റെ മരണത്തിനു ശേഷം ജെസ്സി ആരോടും മിണ്ടാതെയായി പിന്നെ എഡ്ഗറിനെ പോലും തിരിച്ച് അറിയാതെയായി . മമ്മിയുടെ ഈ മാറ്റം എഡ്ഗറിനെ വല്ലാതെ വിഷമിപ്പിച്ചു. അവൻ കൂട്ടുകാരോട് അവന്റെ അവസ്ഥ പറഞ്ഞു
എഡ്ഗർ -എടാ മമ്മിയുടെ കാര്യം ഓർത്ത് എനിക്ക് മനസ്സമാധാനം ഇല്ല
കൂട്ടുകാരൻ 1 -എടാ നീ വിഷമിക്കല്ലേ ഈ സാഹചര്യം എല്ലാവർക്കും ഉണ്ടാവും
കൂട്ടുകാരാൻ 2-നീ മമ്മിയോട് ഒന്ന് തുറന്നു സംസാരിക്ക്
എഡ്ഗർ -ഞാൻ സംസാരിച്ചു മമ്മി ഒന്നും പറയുന്നില്ല എന്നെ തിരിച്ച് അറിയുന്ന പോലും ഇല്ല
കൂട്ടുകാരൻ 3-നീ മമ്മിയെ ഒരു സൈക്കാട്രിസ്റ്റിനെ കാണിക്ക്.നമ്മളോട് പറയാത്തത് അവരോട് പറയും
എഡ്ഗർ -എന്നാൽ ഞാൻ നാളെ തന്നെ ഒരാളെ കാണാം