ജെസ്സി ആ ശബ്ദത്തിന് പിറകെ ഓടി
എഡ്ഗർ -ജെസ്സി പയ്യെ ഓട്
ജെസ്സി -ഒന്ന് വേഗം വാ എന്താ എഡി
എഡ്ഗർ ജെസ്സിയുടെ പിറകെ ഓടി. അങ്ങനെ അവർ കുറച്ചു നീങ്ങി വെള്ളച്ചാട്ടതോടൊപ്പം ഒരു അരുവി കണ്ടു
ജെസ്സി -വൗ എന്ത് ഭംഗി ആണല്ലേ
എഡ്ഗർ -അതെ
ജെസ്സി -കണ്ടിട്ട് ഇറങ്ങി കുളിക്കാൻ തോന്നുന്നു
എഡ്ഗർ -ജെസ്സിക്ക് സ്വിമ്മിംഗ് അറിയോ
ജെസ്സി -ഇല്ല
എഡ്ഗർ -എന്നാ വെള്ളത്തിൽ ഇറങ്ങേണ്ട
ജെസ്സി -ഞാൻ ഇറങ്ങുന്നില്ല. എഡിക്ക് സ്വിമ്മിംഗ് അറിയോ
എഡ്ഗർ -അറിയാം
ജെസ്സി -എന്നെ ഒന്ന് പഠിപ്പിക്കണം
എഡ്ഗർ -സ്വിമ്മിംഗ് ഒക്കെ പഠിച്ചട്ട് എന്തിനാ
ജെസ്സി -സ്വിമ്മിംഗ് പഠിച്ചട്ട് ഓയമ്പിക്സിനു പോവാൻ അല്ല. സ്വിമ്മിംഗ് ചെയ്താൽ ബോഡിക്ക് നല്ല എക്സർസൈസ് ആണ്. പിന്നെ നല്ല ഷേയ്പ്പും ഉണ്ടാവും. ഇതൊക്കെ എഡിക്കും അറിയാവുന്നെ കാര്യം അല്ലെ ഞാൻ നിർബന്ധിക്കുന്നില്ല എഡിയുടെ ഇഷ്ടം
എഡ്ഗർ -അയ്യേ പിണങ്ങല്ലേ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ
ജെസ്സി -എഡി ഞാൻ പറയുന്നത് ചെയ്യാതെ ഇരിക്കരുത് എനിക്ക് അത് നല്ല വിഷമം ആവും
എഡ്ഗർ -ജെസ്സി വിഷമിക്കണ്ട. ജെസ്സി എന്ത് പറഞ്ഞാലും ഞാൻ ചെയ്യാം പോരെ
ജെസ്സി -മതി ഈ വാക്കുകൾ മാത്രം മതി. പിന്നെ എഡി എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും
എഡ്ഗർ -അത് എനിക്ക് അറിയാം
ജെസ്സി ആ അരുവിയുടെ അടുത്ത് ഉള്ള ഒരു പാറയിൽ കയറി എന്നിട്ട് കയ്യ് അരുവിയിൽ മുക്കി. ആ തണുത്ത വെള്ളം അവക്ക് നന്നായി ഇഷ്ടപ്പെട്ടു
ജെസ്സി -എഡി വെള്ളത്തിനു നല്ല തണുപ്പ്. ഒന്ന് മുങ്ങി കുളിച്ചാൽ അടിപൊളി