എഡ്ഗർ -ജെസ്സിക്ക് സഹായത്തിന് ആരെയെങ്കിലും വെക്കണ്ണോ
ജെസ്സി -വേണ്ട നമ്മൾ രണ്ട് പേര് ഇല്ലെ
എഡ്ഗർ -അതാ നല്ലത്. പിന്നെ ജെസ്സി വെറുതെ കഷ്ട്ടപെണ്ടണ്ടാ എന്ന് കരുതി പറഞ്ഞതാ
ജെസ്സി -എഡിയുടെ കാര്യം നോക്കാൻ ഞാൻ ഉണ്ട്. അത് പോലെ എന്റെ കാര്യം നോക്കാൻ എഡിയും ഉണ്ടാവില്ലേ
എഡ്ഗർ -മ്മ്
ജെസ്സി -രാത്രി എന്താ ഉണ്ടാക്കേണ്ടേ
എഡ്ഗർ -ഇന്ന് നമുക്ക് ഫ്രൂട്ട്സ് കഴിക്കാം. ഞാൻ സാധനങ്ങൾ വാങ്ങാൻ മറന്നു
ജെസ്സി -അത് സാരം ഇല്ല. ഇന്ന് ഫ്രൂട്ട്സ് ആക്കാം
എഡ്ഗർ -പ്രശ്നം എന്തെന്ന് വെച്ചാൽ ടൗണിലേക്ക് നല്ല ദൂരം ഉണ്ട്
ജെസ്സി -അത് ഞാനും ശ്രെദ്ധിച്ചിരുന്നു
എഡ്ഗർ -നാളെ നമുക്ക് ഒരുമിച്ച് പോയി സാധനം വാങ്ങാo
ജെസ്സി -മ്മ്
എഡ്ഗർ -എസ്റ്റേറ്റിന്റെ അകം കണ്ടില്ലല്ലോ. പോയി ഒന്ന് ചുറ്റി കറങ്ങു എന്നിട്ട് ഏത് റൂം വേണം എന്ന് തീരുമാനിക്ക്
ജെസ്സി എഡ്ഗർ പറഞ്ഞത് പോലെ നടക്കാൻ തുടങ്ങി. പുറത്തെ പോലെ തന്നെ അകത്തും ഒരുപാട് സ്ഥലം ഉണ്ട്. ജെസ്സി മുകളിൽ ഒരുപാട് മുറിയിൽ കയറി. അങ്ങനെ ജെസ്സിക്ക് ഒരു മുറി ഇഷ്ടം ആയി. വലിയ ഒരു മുറി ആയിരുന്നു അത്. പിന്നെ വലിയ ഒരു കട്ടിലും, ഷെൽഫ് നിറയെ ബുക്കും, അപ്പുറത്ത് ഡ്രസ്സ് വെക്കാനുള്ള ഷെൽഫിയും ഉണ്ടായിരുന്നു. അവൾ നടന്ന് ജനലിന്റെ അടുത്ത് ചെന്നു ആ പർപ്പിൾ കളർ കർട്ടൻ മാറ്റി. അഴിക്കൾ ഇല്ലാത്ത പൂർണ്ണമായും ചില്ല് മാത്രം ഉള്ള ജനൽ ആയിരുന്നു അത്. ജെസ്സി ജനൽ തുറന്നു ആ ജനലിനോട് ചേർന്ന് ഒരു ബാൽക്കണി ഉണ്ടായിരുന്നു പിന്നെ ഒരു സോഫയും ടീപോയും. ജെസ്സി ആ സോഫയിൽ ഇരുന്നു. നല്ല സോഫ്റ്റ് ആയിരുന്നു അത്. ജെസ്സി തനിക്ക് നേരെ ഉള്ള ആ കാടിന്റെ ഭംഗി ആസ്വാത്തിച്ചു അവിടെ കുറച്ചു ദൂരെ അവൾ ഒരു അരുവി കണ്ടു. ഭൂമിയിൽ ഉള്ള സ്വർഗം കാടാണ് എന്ന് ജെസ്സി തിരിച്ച് അറിഞ്ഞു. ജെസ്സി താഴെ പോയി എഡ്ഗറിനെ വിളിച്ചു
ജെസ്സി -എഡി മുകളിൽ ഒരു റൂം ഉണ്ട് എനിക്ക് ഇഷ്ടം ആയി
എഡ്ഗർ -നിക്ക് ലക്കേജ് ഹാളിൽ ഇരിക്കാ ഞാൻ എടുത്തിട്ട് വരാം