അമ്മക്കുട്ടി 3 [Zilla]

Posted by

മിഥുൻ :ഡി അമ്മുസേ

സൗമ്യ :ഡാ ചെക്കാ നിന്റെ ഡീ വിളി കൊറച്ചു കൂടുന്നുണ്ട്.

മിഥുൻ :അയ്യടാ ഞാനെന്റ്റ് അമ്മുസിനെ എനിക്ക് ഇഷ്ടവൊള്ളത് വിളിക്കും.

സൗമ്യ :ഓ അല്ലേലും നീ ഞാൻ പറയണത് എന്നാ കേട്ടിട്ടുള്ളത്.

മിഥുൻ :എന്നാ അവിടെ മിണ്ടാതിരുന്നോണം കേട്ടോടി അമ്മേ.

സൗമ്യ :എന്റെ ദൈവമേ ഇങ്ങനൊരു സാധനത്തിനെ ആണല്ലോ എനിക്ക് തന്നത്.

അത് കേട്ടവൻ ചിരിച്ചു.. എന്നിട്ട് അവള്ടെ അടുത്ത് വന്നിരിന്നു.

മിഥുൻ :അമ്മുസേ…

സൗമ്യ :മ്മ്..

അവൾ ബുക്കിലേക്ക് നോക്കി മൂളി.

മിഥുൻ :അമ്മുസേ…. ഇങ് നോക്ക്

സൗമ്യ :എന്താടാ ചെക്കാ.. ഞാൻ വായിക്കണത് കണ്ടുടെ.

മിഥുൻ :അമ്മുസ് എന്നോട് അന്ന് പറഞ്ഞില്ലാരുന്നോ അമ്മമ്മേനെ കണ്ടിട്ട് കൊറേ നാളായെന്ന് നമുക്ക് നാളെ അമ്മവീട്ടിൽ പോയാലോ??

സൗമ്യ :ആഹ് എനിക്കും ആഗ്രഹം ഒക്കെ ഇണ്ട് പക്ഷെ ആരേലും കൊണ്ടുപോയിട്ട് വേണ്ടേ.

അവളൊരു പുച്ഛഭാവത്തിൽ പറഞ്ഞു.

മിഥുൻ :പിന്നെന്തിനാ തള്ളേ ഞാൻ.

അത് കേട്ട് സൗമ്യ കുലുങ്ങി ചിരിച്ചു.. പിന്നെ അവനോടായി പറഞ്ഞു.

സൗമ്യ :പക്ഷെ നമ്മൾ എങ്ങനെ പോവും…

മിഥുൻ :ബൈക്കിൽ പോവും

സൗമ്യ :അയ്യോ അത് വേണോ.. എനിക്ക് നിന്റൊപ്പം പേടിയാ.

മിഥുൻ :എന്റെ അമ്മക്കുട്ടി പുറകിൽ ഇരിക്കുമ്പോ ഞാൻ സ്പീഡിൽ പോവുന്നു തോന്നണുണ്ടോ.?

അവൻ അവള്ടെ കവിളിൽ പിടിച്ചു കൊഞ്ചിച്ചോണ്ട് പറഞ്ഞു.ഒടുവിൽ സൗമ്യക് സമ്മതിക്കേണ്ടി വന്നു.

മിഥുൻ :നമുക്ക് രാവിലെ തന്നെ പോവാം..അത്പോരെ

Leave a Reply

Your email address will not be published. Required fields are marked *