അമ്മക്കുട്ടി 3 [Zilla]

Posted by

അനുശ്രീ :ഓ ഇനി ഒന്നും വേണ്ടടാ..ഇത്രേം നേരായില്ലേ പോയി ഒന്ന് ഉറങ്ങിയാ മതി.

മിഥുൻ :ദേ പെണ്ണുമ്പിള്ളേ ഞാൻ വല്ലതും പറയുട്ടാ.. വന്നേ വിശപ്പും വെച്ചോണ്ട് ഉറങ്ങണ്ട ഞാൻ എടുത്തു കഴിക്കാൻ തരാം.

  1. അവൻ എന്നിട്ട് അവളെ പിടിച്ചുവലിച്ചോണ്ട് വീട്ടിലോട്ട് പോയി.അവിടെ അന്നേരം അമ്മുമ്മേം സ്വാതീം ഒറങ്ങീട്ടുണ്ടാർന്നു. സൗമ്യ എന്തോ ബുക്ക്‌ വായിച്ചിരിപ്പാണ്. അവൻ അനുശ്രീ പിടിച്ചു ഡൈനിംഗ് ടേബിലിന്റെ അവിടെ ഇരുതീട്ട്, പോയി അവൾക് കഴിക്കാൻ എടുത്തുകൊണ്ടു വന്നു.

മിഥുൻ:ഇന്നാ മര്യാദക്ക് ഇരുന്ന് കഴിച്ചേ.

അനുശ്രീ :എനിക്ക് വേണ്ടടാ..

അവൾ പിള്ളേരെ പോലെ കെഞ്ചി. അവൻ അതുകണ്ട് ചിരി വന്നു.

മിഥുൻ :ഇരുന്നു കുഞ്ഞുവാവ കളിക്കാണ്ട് കഴിച്ചേ അനുകുട്ടി.

അനുശ്രീ :ഇല്ല കഴിക്കൂല.

മിഥുൻ :ഓഹ് ഈ സാധനത്തിനെകൊണ്ട്…. എന്നാ ഞാൻ വാരി തന്നാ തിന്നുവാ

അനുശ്രീ :വാരിതരുവോ എനിക്ക്??

അവൾ ഒരു കുഞ്ഞിനെ പോലെ മുഖത്തു പ്രതീക്ഷ നിറച്ച ചോദിച്ചു.

മിഥുൻ :അതിനിപ്പോ എന്താ.

എന്നിട്ടവൻ ഒരുരുള എടുത്തു അവള്ടെ വായിൽ വെച്ച് കൊടുത്തു..അവൾ അത് അനുസരണയോടെ കഴിച്ചു.പിന്നെ ഒരമ്മ കൊച്ചിനെ കഴിപ്പിക്കുന്നത് പോലെ അവൻ അവളെ കഴിപ്പിച്ചു, ഓരോ ഒരുളയും അവന്റെ കണ്ണിൽ നോക്കിയാണ് അവൾ സ്വീകരിച്ചത്.. അപ്പോഴത്തെ അവള്ടെ മുഖത്തെ ഭാവം എന്താണെന്ന് അവന് മനസിലായില്ല സ്നേഹമാണോ വാത്സല്യമാണോ അതോ… അപ്പോഴാണ് സൗമ്യ അങ്ങോട്ടേക്ക് വരുന്നത്. മിഥുൻ അവളെ കഴിപ്പിക്കുന്നത് കണ്ടു അവൾക് അത്ഭുതം തോന്നി, തന്നെ പോലും ഇതുവരെ അവന് ഇങ്ങനെ തന്നിട്ടില്ല. സൗമ്യെടെ മനസിൽ അനുശ്രീനോട്‌ ചെറിയ അസൂയയും കുശുമ്പും തോന്നി. തന്റെ മോൻ തന്നേക്കാലുപരി അനുശ്രീയെ സ്നേഹിക്കുന്നുണ്ടെന്നൊരു തോന്നൽ അവൾക്കിണ്ടായി.

സൗമ്യ :ഇതെന്താ ഇപ്പൊ ഒരു കഴിപ്പ്.

മിഥുൻ :ആ അമ്മുസേ… ചെറിയമ്മ നേരത്തെ ഒന്നും മര്യാദക്ക് കഴിച്ചില്ല, അത്കൊണ്ട് ഞാൻ നിർബന്ധിപ്പിച്ചു തീറ്റികണതാ.

സൗമ്യ :അയിന് എന്തിനാ വാരി കൊടുക്കണേ

അല്പം ഗൗരവത്തിലാണ് അവൾ ചോദിച്ചത്.

മിഥുൻ :എന്താ അമ്മുസേ ഒരു ഗൗരവം, ഞാൻ വാരികൊടുക്കണത് ഇഷ്ടപെട്ടില്ലേ.

സൗമ്യ :ഞാൻ ചുമ്മാ ചോദിച്ചതാ.. നീ വേഗം വന്നു കിടക്കാൻ നോക്ക്.

എന്നിട്ട് അവൾ നേരെ റൂമിലോട്ട് പോയി.

മിഥുൻ :അനുകുട്ടി വിശപ് മാറിയോ, ഇനീം വേണോ.

അനുശ്രീ :വേണ്ടടാ കുട്ടാ നിന്റേന്ന് ഒരുരുള കിട്ടിയപ്പോ തന്നെ എന്റെ വയറും

Leave a Reply

Your email address will not be published. Required fields are marked *