അവൻ എന്നിട്ട് അവളെ കയ്യിൽ പിടിച്ചെണീപ്പിച്ചു പുറത്തേക്ക് നടന്നു. എന്നാൽ സൗമ്യ അന്നേരം ആകെ വല്ലാതായിരുന്നു, അവൻ പെട്ടെന്ന് അങ്ങനെ പറയുന്നു പ്രതീക്ഷിച്ചില്ല…തന്നെ ഒഴിവാക്കിയപ്പോലൊരു തോന്നൽ അവൾക് തോന്നി.ഈ സമയം മിഥുൻ അനുശ്രീയേക്കൂട്ടി കുളത്തിന്റെ അടുത്തെത്തിയിരിന്നു, എന്നിട്ടവളേം കൊണ്ട് ആ സ്റ്റെപ്പിൽ ഇരുന്നു.
മിഥുൻ :എന്താ എന്റെ അനുകുട്ടിക്ക് പറ്റിയെ.
അനുശ്രീ :ഒന്നുല്ലടാ.
മിഥുൻ :ദേ എന്നെ ദേഷ്യം പിടിപ്പിക്കല്ലെട്ടോ.. ഞാനെന്റെ പാട് നോക്കി പോവും പറഞ്ഞേക്കാം.
അവൾ അന്നേരം അവന്റെ തല അവള്ടെ മാറോടുചേർത്ത് അവനെ തലോടിക്കൊണ്ടിരിന്നു.അവനും അതിഷ്ട്ടപെട്ടെന്നോണം ഒരു കൊച്ചുകുട്ടിയെ പോലെ കെടന്നു.
അനുശ്രീ :നാളെ അപ്പൊ നീ പോവൂലെ.?
മിഥുൻ :മ്മ് പിന്നെ പോവണ്ടേ. ക്ലാസ്സ് ഇണ്ട്… പിന്നെ പരീക്ഷ തുടങ്ങാറായി.
അനുശ്രീ :ഹ്മ്മ് ഇനി എന്നാ മോൻ ഇങ്ങോട്ടൊക്കെ വന്നേ…
അതുകേട്ടപ്പോ അവന് അവള്ടെ സങ്കടത്തിന്റെ കാരണം മനസിലായി. അവൻ അവള്ടെ മുഖം അവന്റെ കൈകൾക്കുള്ളിലാക്കി.
മിഥുൻ :ഓഹ് അപ്പൊ ഞാൻ പോണകൊണ്ടാണോ അനുക്കുട്ടിക് ഈ സങ്കടം.
അനുശ്രീ :എത്ര നാളുകൂടിയ നിന്നെ കാണണേ എന്നിട്ടിപ്പോ നാളെത്തന്നെ പോകുവാണെന്ന് പറഞ്ഞാ എനിക്ക് വിഷമാവുല്ലേ.
മിഥുൻ :എനിക്കും വിഷമോക്കെ ഇണ്ട് എന്റെ അനുകുട്ടിനെ വിട്ട് പോവാൻ പക്ഷെ എന്ത് ചെയ്യാനാ.
അനുശ്രീ :സൗമ്യ ചേച്ചി ശെരിക്കും ഭാഗ്യം ചെയ്തവരാ ഇല്ലെങ്കി നിന്നെപ്പോലൊരു മോനെ കിട്ടുവോ.
മിഥുൻ :എന്റെ പൊന്നനുകുട്ടി…പ്രസവിച്ചില്ലെങ്കിലും ഞാനും നിങ്ങക്ക് മോനെ പോലെ അല്ലെ.
അവൻ അവള്ടെ കവിളിൽ കൊഞ്ചിച്ചോണ്ട് പറഞ്ഞു.
മിഥുൻ :അല്ലെങ്കി അനുകുട്ടി തന്നെ ചെന്ന് അമ്മുസിനോട് ചോയ്ക് എന്നെ സ്വന്തായിട്ട് അങ്ങേടുത്തോട്ടെന്ന്.
അനുശ്രീ :പോടാ ഒന്ന്… അവന്റെ ഒരു തമാശ.
മിഥുൻ :ചെറിയമ്മ ഇന്ന് എന്താ കുറച്ച് ഭക്ഷണം ആണല്ലോ കഴിച്ചുള്ളൂ.
അനുശ്രീ :കഴിക്കാൻ തോന്നീല്ലടാ..
മിഥുൻ :അതുശരി അപ്പൊ വിശപ്പും വെച്ചോണ്ടാണോ ഈ ഇരിക്കണേ.