അദൃശ്യം [Anonymous]

Posted by

കിട്ടിയതുമില്ല, പിന്നെ ഈ നശിച്ച മീഡിയ, പൊതുജനം, നിയമം, ഇവിടെ എല്ലാം കുറ്റം ചെയ്യുന്നവർക്കാണല്ലോ അനുകൂലം, എന്ത് ചെയ്യാൻ. അന്ന് ബാസ്റ്റിൻ എന്നെ സഹായിച്ചത് കൊണ്ട് അമേരിക്ക പോയി, സസ്‌പെൻഷൻ ഒക്കെ ഒഴിവായി, അവിടെ പോലീസ് അക്കാദമിയിൽ നല്ല ഒരു കോഴ്സ് ക്രിമിനോളജി ചെയ്തു, അവിടെ എങ്ങാനും ജീവിച്ചാൽ മതി, അവിടെയും നിയമം ഒക്കെ സ്ട്രിക്ട് ആണ് , പക്ഷെ ഫോഴ്സിനെ തൊട്ടുകളിച്ചാൽ ആരായാലും അവനെ ഒന്നും ജീവനോടെ വച്ചേക്കില്ല, ഏത് മോൻ ആയാലും, ബട്ട് ഇവിടെ ബ്ലഡി ഇന്ത്യ”

“കൂൾ ബേബി കൂൾ ” ബാസ്റ്റിൻ രോഷം കൊണ്ട് വിറയ്ക്കുന്ന ഗീതയുടെ തോളിൽ കയ്യമർത്തി, അവൾ അകന്നു മാറിയതൊന്നുമില്ല, ബാസ്‌റ്റിന്‌ അവളുടെ ശരീരത്തിലെ ഇളം ചൂട് കൈത്തലത്തിൽ ഫീൽ ചെയ്തു.

“ഗീത, കൂൾ നമുക്ക് എന്തെങ്കിലും ചെയ്യാം, നമ്മുടെ പോലീസുകാർ എല്ലാം ഇക്കാര്യത്തിൽ തന്റെ കൂടെ ആണ്, അവിടെ നിന്നും എന്തെങ്കിലും ഒരു ക്ലൂ കിട്ടിയാൽ നമ്മൾ അവനെ ഇനിയും പൊക്കിയിരിക്കും,ഞാൻ അന്വേഷിക്കാറുണ്ട് , ആ ജോർജുകുട്ടി ഇപ്പോൾ പണക്കാരന് ആയി ഒരു തിയേറ്റർ ഒക്കെ വച്ചു, പണം കൂടിയപ്പോൾ വെള്ളമടിയും ഉണ്ടെന്നാണ് അറിയുന്നത് , വീട്ടിൽ ഒന്നും അങ്ങിനെ വരവില്ല, വേറെ എവിടെയോ ഒക്കെ ആണ് കൂടുതൽ, ഭാര്യയും മക്കളും കൂടുതലും ഒറ്റക്കാണ് , ആ മൂത്ത പെണ്ണിന് എന്തോ ബാധയോ കൗൺസലിംഗോ ഒക്കെ ഉണ്ടത്രേ, ഇളയ പെണ്ണ് കുറെ ഇളക്കം ആണ് , നാട്ടുകാർ ഒക്കെ ഇപ്പോൾ അവനോട് അത്ര അടുപ്പമല്ല, ആ കാക്ക മാത്രമേ അവൻ നിരപരാധി ആണെന് വിശ്വസിക്കുന്നുള്ളു. എന്തെങ്കിലും ഒരു ക്ലൂ നമുക്ക് കിട്ടും, ഉറപ്പാണ് , അതുമല്ല തന്റെ മോൻ ഇനി വേറെ എവിടെയെങ്കിലും പോയെങ്കിൽ , തന്റെ വല്ല രത്നമാലയോ മറ്റോ അടിച്ചു കൊണ്ട് പോയിട്ടുണ്ടോ?, ഉണ്ടേൽ ഗോവയിലോ നേപ്പാളിലോ ഒക്കെ കാണാൻ ചാൻസുണ്ട്, പയ്യൻ വളർന്നു കാണുമല്ലോ, പഴയ ഫോട്ടോ വച്ചൊന്നും തിരിച്ചറിയാൻ കഴിയില്ല. ഇപ്പോഴത്തെ പിള്ളേർ ഒക്കെ പണത്തിനു മാത്രമേ നമ്മളെ ഡിപെൻഡ് ചെയ്യുന്നുള്ളു ബാക്കി ഒക്കെ അവരുടെ തോന്നിയപോലെ , എനിക്ക് പിന്നെ മോൾ ആണല്ലോ അവൾ അമ്മയുടെ കൂടെ കുവെയിറ്റിൽ ആണ്, അവൾ നോക്കിക്കോളും”.

“ഗീത , പ്രഭയില്ലെങ്കിൽ നമുക്ക് രണ്ടു പേർക്കും കൂടി പോലീസ് ക്ലബിൽ പോകാം അവിടെ ലഞ്ച് കഴിക്കാം, അല്ലെങ്കിൽ എന്റെ വീട്ടിൽ വരുന്നെങ്കിൽ അവിടെ പോയി സംസാരിക്കാം, ഇവിടെ ചിലപ്പോൾ എന്തെങ്കിലും മീറ്റിങ് ഉണ്ടേൽ ഡീ ജി പി മാരൊക്കെ എന്നെയും വിളിക്കും, മെനക്കേടാണ് , ഞാൻ സാധാരണ പന്ത്രണ്ടര ആകുമ്പോൾ മുങ്ങും പിന്നെ ഒരു മൂന്നരക്കെ വരു, എന്ത് പറയുന്നു ?”

“പോലീസ് ക്ലബ് വേണ്ട ബാസ്റ്റിൻ , അവിടെ എല്ലാവരും ചോദിക്കുന്നതിനൊക്കെ ഉത്തരം പറയണം, ചിലർക്ക് കിന്നാരം, മുതുക്കന്മാർക്ക് തോളിൽ കയ്യിടണം, ഞാൻ അമേരിക്ക പോയത് പലർക്കും അസൂയ ഉണ്ട് , സസ്പെഷൻ ആയിരുന്നെങ്കിൽ പിന്നെ അവരുടെ മേഴ്‌സി വേണമായിരുന്നല്ലോ, ബാസ്റ്റിൻ അന്ന് ഡീ ജി പിയോട് പറഞ്ഞു എന്നെ രക്ഷിച്ചു, വീ വിൽ ഗോ യുവർ ഹോം , പ്രഭ ഏതോ റിലേറ്റിവിനെ ഒക്കെ കാണാൻ പോയിരിക്കുന്നു”.

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് , ഇന്നാരെ കണി കണ്ടോ, അവനു സ്വസ്തി, ബാസ്‌റ്യനും ഗീതയും ഓഫീസ് വണ്ടി എടുക്കാതെ ഗീത വന്ന വണ്ടിയിൽ ബാസ്റ്റിൻ ഡ്രൈവ് ചെയ്ത് ബാസ്റ്റിന്റെ വീട്ടിലേക്ക് പോയി. പോലീസ് ഹെഡ്

Leave a Reply

Your email address will not be published. Required fields are marked *