‘മഹുവാ’ കുപ്പിയിലേക്ക് നോക്കിയാണ് ഞാനും വിനോഭ അണ്ണനും ഇരിക്കുന്നത്. കൊടും തണുപ്പിൽ ഇതില്ലാതെ പറ്റില്ല. ഇവിടുത്തുകാർക്കും അങ്ങനെയാണ്. പകലും രാത്രിയും ഒരുപോലെ തണുപ്പ്. കുറച്ചു വിറച്ചാലും കുഴപ്പമില്ല. മഹുവാ നന്നായി കുടിച്ചാൽ മതി. കുടിച്ചാലോ….. ഈ കണ്ട മാവും മഹ്വോലി മരവും ഒന്നൂടെ പൂക്കും. വെടിക്കെട്ട് പോലെ! ഇവിടെ ആൾക്കാർ ഇങ്ങനെയാണ് ജീവിക്കുന്നത്. പണിയെടുത്തും കള്ളുകുടിച്ചും കൂട്ടമായി ജീവിക്കുന്നു. ആഞ്ഞൊരു പുക കൂടി എടുത്ത് ഞാൻ പുറത്തോട്ട് തന്നെ നോക്കിയിരുന്നുന്നു. ‘സിറിക്കി’ എത്ര മനോഹരിയാണ്… ഇത്പോലെ മാവ് പൂത്തത് ഞാൻ കണ്ടിട്ടേയില്ല.
ഒരു യാത്രയില്‍ നിന്നും
ഋഷി ശശി