അതുപോലെ അഥർവ്വന്റെ പുനർജ്ജന്മം ഉണ്ടാകുമെന്നല്ലേ ആ നാഗസന്യാസിമാർ വിശ്വസിക്കുന്നത് അപ്പൊ അതാരാണ്?
ഇനി അങ്ങ് പറഞ്ഞപോലെ അഥർവ്വന്റെ പുനർജന്മം ഉണ്ടെങ്കിൽ അവർക്ക് ഇവരുമായി ബന്ധമുണ്ടെൽ 4 പുനർജന്മങ്ങൾക്ക് പകരം 5 പുനർജ്ജന്മങ്ങൾ സംഭവിച്ചിട്ടുണ്ടാവില്ലേ?”
ശിഷ്യൻ തനിക്ക് നേരെ നീട്ടി തന്ന ചോദ്യ ശേഖരം കേട്ട് ലളിതമായ ഒരു പുഞ്ചിരിയാണ് സ്വാമിനിയിൽ നിന്നുമുണ്ടായത്.
“എല്ലാത്തിനും കഥാന്ത്യത്തിൽ ഒരുത്തരമുണ്ടാകും ശിഷ്യാ
അഥർവ്വനെ കുറിച്ച് നാമന്ന് പറഞ്ഞു തുടങ്ങിയപ്പോൾ പ്രകൃതിക്ക് ഉണ്ടായ ഭവ മാറ്റങ്ങൾ നീയും നേരിട്ട് ദർശിച്ചിരുന്നതല്ലേ
അതുകൊണ്ട് അത് ആത്മഹത്യാപരമായ തീരുമാനം ആയിപ്പോകും
ഒന്നുറപ്പിച്ചു പറയാം ഈ കഥയിൽ എനിക്കുമൊരു കർത്തവ്യം ഉണ്ട്
താങ്കൾ പറഞ്ഞ ആ യുവാവ് ദേവനിലേക്കുള്ള പരകായ പ്രവേശം സാധ്യമാക്കിയതിന് ശേഷം ഇവിടെ ഒരിക്കൽ നമ്മെ തേടി വരും
നമുക്ക് അതിനായി കാത്തിരിക്കാം
പക്ഷെ ഒന്നു മാത്രം വ്യക്തമായി പറയാം
ഇത് കേവലം അനന്തുവിന്റെയോ ദേവന്റെയോ കഥയല്ല മറിച്ച് അഥർവ്വന്റെ കഥയാണ്
വീരശൂര പരാക്രമി ആയിരുന്ന കാനനത്തിൽ അധിവസിച്ചിരുന്ന ഒരു യോദ്ധാവിന്റെ കഥ
ബ്രഹ്മഗിരി മലനിരകളുടെ താഴ്വരയിൽ വസിച്ചിരുന്ന കാനന പുത്രന്റെ കഥ
വൈരജാതരുടെ കഥ
അവരുടെ അധിപനായിരുന്ന അഥർവ്വന്റെ കഥ”
അത് പറയുമ്പോഴേക്കും സ്വാമിനിയുടെ മുഖത്തു വല്ലാത്ത ഭക്തിയും ബഹുമാനവും കളിയാടി.
ആരാണ് അഥർവ്വൻ?
അവരുമായുള്ള അനന്തുവിന്റെ ബന്ധം എന്ത്?
ദക്ഷിണയും അരുണിമയും പുനർജനിച്ചതെന്തിന്?
അമാലിക എന്ന വശ്യ സുന്ദരിയുടെ പ്രതികാര കഥയെന്ത്?പുനർജ്ജന്മം എന്തിന്?
എല്ലാ നിഗൂഢതകളും പതിയെ അഴിഞ്ഞു തുടങ്ങും
അതിനുള്ള സമയം ആഗതമാകുന്നു.
(തുടരും )
Nb: കഴിഞ്ഞ പാർട്ടിൽ കുറെ പേര് ചോദിച്ചിരുന്നു അഥർവ്വന്റെ കഥ ഫ്ലാഷ്ബാക്ക് ആയിട്ട് ഉണ്ടോ എന്ന്………. അഥർവ്വന്റെ കഥ വളരെ വലുതാണ്…….. ചുരുങ്ങിയ പാർട്ടുകളിൽ അത് എഴുതി തീർക്കാനാവില്ല…… അഥർവ്വന്റെ കഥ സീസൺ 2 ൽ ആയിരിക്കും കേട്ടോ…….. സീസൺ 1 ൽ ദേവന്റെയും അനന്തുവിന്റെയും കഥ………
അനന്തുവിന്റെ കൈ വശമുള്ള വശീകരണ മന്ത്രം ഇതിൽ ഉൾപെടുത്താൻ കഴിഞ്ഞില്ല….. വരുന്ന പാർട്ടിൽ ശ്രമിക്കാട്ടോ……
UpComing story / 🔱കരിനാഗം 🔱 / Coming Soon
എല്ലാവരുടെയും സപ്പോർട്ട് വേണം……
സ്നേഹത്തോടെ ചാണക്യൻ………..!!!!!