“ശോ ഇത് കുറെയുണ്ടല്ലോ?”
മീനാക്ഷിയുടെ മടി രാധിക തിരിച്ചറിഞ്ഞു.
“ഹാ അതെനിക്കറിയാം നിനക്ക് പറ്റൂലാന്ന്
അതാണ് ഞാൻ പറഞ്ഞത് മന്ത്രം സ്വയത്തമാക്കിയ ആളിൽ നിന്നും നേരിട്ട് സിദ്ധിക്കണം
അപ്പൊ ഇതുപോലെ നിനക്ക് കഷ്ട്ടപെടണ്ട”
രാധിക അമർത്തി ചിരിച്ചു.
“അതുമതി മോളെ എങ്കിൽ നീ ഇപ്പൊ തന്നെ പഠിപ്പിച്ചിച്ചു താ”
“ഒന്നടങ്ങ് പെണ്ണെ അത് ഫോണിൽ കൂടെ പറയാനൊന്നും പറ്റില്ല
നേരിട്ട് വേണം പറയാൻ
ഞാൻ 2 ദിവസം കഴിഞ്ഞ് അങ്ങോട്ടിറങ്ങാം”
“ആഹ് ശരി ഞാൻ പിന്നെ വിളിക്കാം ബൈ”
“ബൈ ഡാ”
മീനാക്ഷി ഫോൺ കട്ട് ചെയ്തു.
അതിനു ശേഷം മാലതിയുടെ ഫോണിൽ നിന്നും ആരുമറിയാതെ അടിച്ചു മാറ്റിയ അനന്തുവിന്റെ ഒരു പിക് അവൾക്കയച്ചു കൊടുത്തു.
എന്നിട്ട് ഫോൺ ബെഡിലേക്കെറിഞ്ഞു അവൾ നിലകണ്ണാടിയുടെ മുന്നിൽ വന്നു നിന്നു.
വിശ്വാസം വരാതെ തിരിഞ്ഞും മറിഞ്ഞും സ്വന്തം സൗന്ദര്യം വിലയിരുത്തി നോക്കി.
ടൈറ്റ് ഉള്ള ചുരിദാർ ആയതുകൊണ്ട് തന്റെ മുന്നഴകും പിന്നഴകും മീനാക്ഷിയ്ക്ക് വ്യക്തമായി കാണാമായിരുന്നു.
എങ്കിലും ഒന്നുകൂടി നെഞ്ചു തള്ളിച്ചു മാറിടത്തിന്റെ വലിപ്പം കൂട്ടാൻ നോക്കി.
ഒതുങ്ങിയ അരക്കെട്ടിന്റെ ഘടന പരിശോദിച്ചു.
ഷേപ്പ് ഒത്ത തന്റെ വയറിലൂടെ കൈകൾ ഓടിച്ചു നോക്കി.
യോഗ സ്ഥിരമായി ചെയ്‌യുന്നത് കൊണ്ട് ഇങ്ങനൊരു ഉപകാരമുണ്ടായതിന് അവൾ മനസാലെ മുത്തശ്ശനെ സ്മരിച്ചു.
മനയിലെ കുട്ടികളെല്ലാം യോഗയോ അല്ലേൽ അയോധന കലകളിൽ ഏതേലുമൊന്ന് നിർബന്ധമായും പഠിക്കണമെന്നത് അവിടുത്തെ അലിഖിത നിയമമായിരുന്നു.
ഒന്നുകൂടി മനസ് നിറച്ചു തന്റെ സൗന്ദര്യം ആസ്വദിച്ച ശേഷം മീനാക്ഷി ബാത്‌റൂമിലേക്ക് കയറി.