“ഹ്മ്മ് ഞാൻ പറഞ്ഞില്ലേ റെഡിയാണെന്ന് അവനെ നിനക്ക് വശീകരിച്ചെടുത്താൽ പോരെ ”
“അതുമതി”
“ഹാ ശരി നീയൊരു കാര്യം ചെയ്യ്
ഒരു മന്ത്രം ഉണ്ട് വശ്യ കാര്യ സാധ്യത്തിനാ
ആ മന്ത്രം കൃത്യം 21 ദിവസം മുടക്കം വരാതെ ഡെയിലി 108 തവണ ചൊല്ലണം
പിന്നെ കാര്യങ്ങളൊക്കെ നിസാരം”
“എടീ ഇതൊക്കെ ഉള്ളതാണോ?”
മീനാക്ഷി സംശയം പ്രകടിപ്പിച്ചു.
“അതേടി ഇതും കൊണ്ടല്ലേ ഞാൻ ഓരോ ചെക്കന്മാരെ വളച്ചെടുത്തു സുഖിക്കുന്നത്
എന്റെ കാലു വരെ ഇവന്മാര് നക്കി തരും”
ഇറോട്ടിക് ആയിട്ടുള്ള കാര്യം എത്തിയതും രാധികയുടെ ശബ്ദം ഉഷാറായി.
“നീ പറ ഞാനെന്താ ചെയ്യണ്ടേ?”
“ഹ്മ്മ് പറയാം അതിനു മുൻപ് നീയൊരു കാര്യം മനസിലാക്കണം
ഇതൊരു മന്ത്രമാണ്
സാധാരണക്കാർക്ക് ഈ മന്ത്രം സ്വായത്തമാക്കാൻ സാധിക്കില്ല
പക്ഷെ ഈ മന്ത്രം എന്റെ അച്ഛന്റെ കയ്യിൽ നിന്നുമാണ് ഞാൻ സിദ്ധിച്ചത്
കാരണം അച്ഛൻ മന്ത്ര തന്ത്രങ്ങളിൽ ഒക്കെ അഗ്രഗണ്യനാണ്
അതുകൊണ്ട് തന്നെ എന്നിൽ നിന്നും നിനക്ക് ഈ മന്ത്രം സിദ്ധിക്കാം എന്റെ അനുവാദത്തോടെ”
രാധിക ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
അവളുടെ കിതപ്പ് മറുപുറത്ത് കേൾക്കാമായിരുന്നു.
“നീ ഒരു മാതിരി ഹൈപ്പ് കൂട്ടി എന്റെ ബിപി കൂട്ടല്ലേ ഒന്നു തെളിച്ചു പറ”
മീനാക്ഷി അക്ഷമതയോടെ മൊഴിഞ്ഞു.
“എടി മീനു എന്ന് വച്ചാൽ നീ സാധാരണക്കാരി ആണേൽ ഈ മന്ത്രം ജപിക്കുവാൻ ആദ്യമേ സ്നാനം ചെയ്യണം
അതിനു ശേഷം ബെഡ്‌റൂമിന്നോ പൂജാമുറിന്നോ ഇത് ജപിക്കാം
ഇത് ജപിക്കുന്ന വേളയിൽ മറ്റാരും കേൾക്കാൻ പാടില്ല
തികച്ചും ഏകാഗ്രമായിരിക്കണം
പിന്നെ ജപിക്കുന്നതിന് മുൻപ് കിഴക്ക് മുഖമായി പുൽപ്പായ വിരിച്ചു അതിൽ ഇരിക്കണം
രുദ്രാക്ഷ മണിമാല മാത്രേ ദേഹത്തു ധരിക്കാൻ പാടുള്ളു
ഇങ്ങനെ കുറച്ചു ചിട്ടവട്ടങ്ങളുണ്ട്”