മാലതി ആന്റി തീരുമാനം പിൻവലിച്ചതിൽ അഞ്ജലി ഭയങ്കര സന്തോഷത്തിൽ ആയിരുന്നു.
എന്നും അനന്തുവിനോട് തല്ലു കൂടി നടക്കാമെന്ന് ഓർത്തപ്പോൾ തന്നെ അവൾക്ക് സ്വയം കുളിരു കോരി.
എന്നാൽ ശിവജിത്ത് മാത്രം ഒരു ഭ്രാന്തനെ പോലെ തന്റെ കാറിൽ കയറി എങ്ങോട്ടേക്കോ വച്ചു പിടിച്ചു.
കോപം നിയന്ത്രിക്കാനാവാതെ.
അനന്തു ഇനി തന്റെ കൺവെട്ടത്ത് ഉണ്ടാകുമല്ലോ എന്നോർത്തപ്പോഴാണ് മീനാക്ഷിയുടെ കലുഷമായ മനസിന് അല്പം ആശ്വാസം തോന്നിയത്.
ഭൂമി പൂജയ്ക്ക് മുൻപ് തന്നെ അവനെ ക്കൊണ്ട് തന്നോട് ഇഷ്ടമാണെന്നു പറയിക്കാൻ അവൾക്ക് വാശിയായി.
എല്ലാവരുടെയും മുൻപിൽ വച്ചു തന്നെ അപമാനിച്ചതിനുള്ള പ്രതികാരം താൻ വീട്ടും.
തന്റെ കാൽക്കീഴിൽ ഒരു പട്ടിയെ പോലെ അനന്തു കിടക്കും.
തന്റെ കാലു നക്കി തുടച്ചു വൃത്തിയാക്കും.
ഐ വിൽ ടേക് ഇറ്റ് ആസ് എ ചാലഞ്ച്.
മുഷ്ടി ചുരുട്ടി ബെഡിൽ ഇടിച്ചു കൊണ്ട് മീനാക്ഷി ഗണ്യമായി ഉയർന്ന തന്റെ കോപം അടക്കാൻ പാടുപെട്ടു.
പൊടുന്നനെ ബെഡിൽ കിടന്ന ഐഫോൺ വിറയലോടെ ശബ്ദിച്ചു.
മീനാക്ഷിയുടെ കണ്ണുകൾ ഡിസ്പ്ലേയിലേക്ക് പാറി.
അതിൽ എഴുതി കാണിച്ച പേര് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.
“രാധിക”
ധൃതിയിൽ ആ കാൾ കണക്ട് ചെയ്ത് ഫോൺ അവൾ കാതോരം ചേർത്തു.
“ഡി രാധൂ”
“മോളെ മീനുക്കുട്ടി ”
മറു വശത്തു നിന്നും മനോഹരമായ കിളി നാദം പൊട്ടി ഒഴുകിയെത്തി.
“പറയെടി”
“എന്തായി നിന്റെ പ്രാണനാഥൻ പോയോ?”
“ഏയ് ഇല്ലെടി അപ്പോഴേക്കും പുതിയ കാരക്ടർ മനയിലേക്കെത്തി..അതുകൊണ്ട് അവരുടെ പോക്ക് ക്യാൻസൽഡ് ”
മീനാക്ഷി ആ സന്തോഷ വിവരം രാധികയെ അറിയിച്ചു.
“അപ്പൊ ചിലവുണ്ട് മോളെ”
“നടത്താഡീ”
“ഹ്മ്മ് എങ്ങനുണ്ട് നിന്റെ സ്വന്തം ചേട്ടന്റെ റെസ്പോൺസ്?”
ആ വെട്ടു പോത്തോ?ഇതുവരെ ഞാൻ ജിത്തൂവേട്ടന്റെ മുന്നിൽ പോയി പെട്ടിട്ടില്ല.. ഒളിച്ചു നടക്കുവാ..എങ്ങാനും എന്നെ അങ്ങേരുടെ കയ്യിൽ കിട്ടിയാൽ വധിച്ചു കളയും”
“ഉയ്യോ എങ്കിൽ നിന്നെ ദൈവം തന്നെ കാക്കട്ടെ”
“ഹ്മ്മ് എന്തായി ഞാൻ പറഞ്ഞ കാര്യം?”