വശീകരണ മന്ത്രം 10 [ചാണക്യൻ]

Posted by

“ഏട്ടൻ 5 വർഷം മുന്നേ മരിച്ചു…രണ്ടു മക്കളുണ്ട്”

“എന്നിട്ട് അവരെവിടെ?”

അദ്ദേഹത്തിന്റെ കണ്ണുകൾ ചുറ്റിനും പരതി.

“മോളെ ശിവാ വാ”

മാലതി തന്റെ മകളെ കൈകാട്ടി വിളിച്ചു.

ശിവപ്രിയ മാലതിയ്ക്ക് സമീപം വന്നു നിന്നു.

“ഇതാ ഇളയച്ഛ എന്റെ ഇളയ മകൾ”

ശിവയെ യതീന്ദ്രന്റെ സമീപം മാലതി പറഞ്ഞു വിട്ടു.

ശിവയെ കണ്ടതും അദ്ദേഹത്തിൻറെ മുഖത്തു വാത്സല്യം കളിയാടി.

അവളെ തന്റെ നെഞ്ചോട് ചേർത്തു പുണർന്നു.

ഒരച്ഛന്റെ കരുതൽ പോലെ.

“ശിവ മോള് ഏട്ടത്തിയമ്മയെ പോലെ തന്നാണല്ലേ കാണാൻ ”

യതി അവരോടായി ചോദിച്ചു.

“അതേ ഇളയച്ഛ അമ്മയുടെ അതേ കട്ടാ”

ബാലരാമൻ അദ്ദേഹത്തിന്റെ ചുമലിൽ പറ്റി പിടിച്ചു കിടക്കുന്ന തോൾ സഞ്ചി വാങ്ങിച്ചു കൊണ്ട് പറഞ്ഞു.

“ഹ്മ്മ് സന്തോഷം…എവിടെ മൂത്തയാളെവിടെ?”

യതി അവിടെയുള്ള ആൺ പ്രജകളെ ചുഴിഞ്ഞു നോക്കി.

“മോനെ ആനന്തൂ ഇത്രടം വരെ വാ ”

മാലതി അകത്തേക്ക് നോക്കി വിളിച്ചു കൂവി.

അവരെ കാണാഞ്ഞിട്ട് വീണ്ടും അവൾ അലറി വിളിച്ചു.

പക്ഷെ യതീന്ദ്രൻ അവളെ തടഞ്ഞു.

“മാലതി സമയമുണ്ടല്ലോ വിശദമായി അവരെ പിന്നീട് കാണാം അകത്തേക്ക് വാ”

“അയ്യോ ഇളയച്ഛ ഞങ്ങൾ പോകാനായി ഇറങ്ങുവായിരുന്നു ”

മാലതി സങ്കോചത്തോടെ പറഞ്ഞു.

“നീയെങ്ങോട്ടാ പോകുന്നെ ഈ ബാഗോക്കെ ആയി”

“ഞങ്ങൾ പട്ടണത്തിലേക്ക് പോകുവാണ്… അവിടെയായിരുന്നു ഞങ്ങൾ…കുറച്ചു ദിവസം മുൻപേ വന്നതാ….ഇപ്പൊ പോകാൻ സമയമായി ഇളയച്ഛ”

എങ്കിലും മാലതി നീ ഇപ്പൊ പോയാൽ അതും ഭൂമി പൂജ അടുത്തിരിക്കുന്ന സമയത്ത്”

Leave a Reply

Your email address will not be published. Required fields are marked *