“അമ്പലങ്ങളൊക്കെ കേറിയിറങ്ങി അവസാനം ശ്രീബുദ്ധനെ പോലെ ബോധോധയം വന്നപ്പോ പിന്നീട് ഒരു സന്യാസി കൂട്ടത്തിലായിരുന്നു വാസം”
ഒരു സഞ്ചാരിയും സന്യാസിയുമാണ് ഇപ്പൊ ഞാൻ.
ഹിമാലയം ആണ് ലക്ഷ്യം.”
യതീന്ദ്രൻ പറയുന്നത് ഓരോരുത്തരും ശ്രദ്ധാ പൂർവ്വം കേട്ടിരുന്നു.
ഒരു സന്യാസി ശ്രേഷ്ഠനാണ് വന്നിട്ടുള്ളതെന്ന് അറിഞ്ഞതും എല്ലാവരിലും ബഹുമാനം തലപൊക്കി തുടങ്ങി.
“എങ്കിലും നീ ഞങ്ങളോട് ചെയ്തത് ക്രൂരത തന്നെയാ.
ഒരു രാത്രിയിൽ ആരും അറിയാണ്ട് ഇറങ്ങി പോയിട്ട് ഇപ്പൊ വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നിരിക്കുവാ.
ചൂരലെടുത്തു ഒരു അടി കൊടുക്കുവാ വേണ്ടേ ”
ഇത്രയും നേരം മിണ്ടാതിരുന്ന കാർത്യായനി തന്റെ മൗനം കൈ വെടിഞ്ഞുകൊണ്ട് പറഞ്ഞു.
“എന്നോട് ക്ഷമിക്ക് ഏട്ടത്തിയമ്മേ ആ ഒരു ദുർബല നിമിഷത്തിൽ ദേവന്റെ മരണം അറിഞ്ഞതും എല്ലാം കൈവിട്ടു പോയ പോലെയായിരുന്നു
ഉൾനെഞ്ചിലെ നീറ്റൽ കനലായി പുകഞ്ഞു തുടങ്ങിയതും സഹിക്ക വയ്യാതെ ഇറങ്ങി പോയതാ”
അദ്ദേഹത്തിന്റെ നഷ്ട്ട ബോധം നിറഞ്ഞ വാക്കുകൾ അവരെയും തെല്ലോന്ന് വേദനിപ്പിച്ചു.
പക്ഷെ അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചത് യതീന്ദ്രൻ തന്നെയായിരുന്നു.
“ഇവിടെന്താ ഒരു ആൾക്കൂട്ടം?”
“ഹാ യതീ വിട്ടു പോയി ഇതാരാണെന്ന് മനസ്സിലായോ?”
മാലതിയെ ചൂണ്ടി കാണിച്ചുകൊണ്ട് ശങ്കരൻ ചോദിച്ചു.
“ഇല്ല മനസിലായില്ല ആരാ ഏട്ടാ ഇത്?”
യതീന്ദ്രന്റെ ചോദ്യം വന്നതും ശങ്കരൻ പൊട്ടി ചിരിച്ചു.
“എടോ ഇത് നമ്മുടെ മാലതിയാ”
ശങ്കരൻ പറഞ്ഞത് കേട്ട് ആവിശ്വസനീയതയോടെ യതി അവളെ തുറിച്ചു നോക്കി.
മാലതി കുഞ്ഞു പുഞ്ചിരിയോടെ ഇളയച്ഛനെ നോക്കി നിന്നു.
“മോളെ മാലതി എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല
ഇത് നീയായിരുന്നോ?
പണ്ട് എങ്ങനെ ഉണ്ടായിരുന്ന പെണ്ണാ അതും നീർക്കോലി പോലെ
ഇപ്പൊ തടിച്ചിയായി നീ ”
ഇളയച്ഛന്റെ വാക്കുകൾ കേട്ട് മാലതിക്ക് ചമ്മലായി.
മിക്കവാറും ഇനിയും പഴങ്കഥകൾ പറഞ്ഞു തന്നെ നാറ്റിച്ചിട്ടേ ഇളയച്ഛൻ അടങ്ങു.
അവൾ ആത്മഗതം പറഞ്ഞു.
“സുഖമാണോ മോളെ നിനക്ക്?”
“സുഖമാണ് ഇളയച്ഛ”
“അപ്പൊ നിന്റെ ഭർത്താവ്,മക്കൾ?
അതു കേട്ടതും മാലതി ഒന്നു നെടുവീർപ്പെട്ടു.