എന്തോ കണ്ടു പിടിച്ച പോലെ.
“നോക്കിയേ ഏട്ടാ ഇതാരാ വരണേന്ന്”
കാർത്യായനിയുടെ ഒച്ചപ്പാട് കേട്ട് എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ടേക്ക് പാറി വീണു.
മുറ്റത്തു വന്നു നിൽക്കുന്ന ആളെ കണ്ടതും ശങ്കരന്റെ ചുണ്ടുകൾ മന്ത്രിച്ചു.
“യതീന്ദ്രൻ”
തേവക്കാട്ട് ശങ്കരന്റെ ഒരേയൊരു അനുജൻ.
ബാലരാമൻ ഒരു ഞെട്ടലോടെ അതിലുപരി സന്തോഷത്തോടെ അദ്ദേഹത്തെ പോയി പുണർന്നു.
“ഇളയച്ഛ ”
സ്നേഹാദ്രമായിരുന്നു ആ വിളി.
അതിൽ യതീന്ദ്രൻ അലിഞ്ഞില്ലാതായി.
“മോനെ ബാലരാമ സുഖമാണോ നിനക്ക്? ”
അദ്ദേഹം വിശേഷം തിരക്കി.
“സുഖം ഇളയച്ഛ വരൂ വന്ന കാലിൽ പുറത്തു നിൽക്കാതെ ”
ബാലരാമൻ അദ്ദേഹത്തെ ക്ഷണിച്ചു.
“ഹ്മ്മ് ”
ഒരു മൂളലിൽ മറുപടിയൊതുക്കി ചിരിയോടെ
അദ്ദേഹം പൂമുഖത്തേക്ക് കയറി വന്നു.
അവിടെ കയ്യും കെട്ടി ഗൗരവത്തോടെ നിക്കുന്ന ശങ്കരനെ കണ്ട് യതീന്ദ്രന് അല്പം ഭയം തോന്നി.
ഒരു സിംഹത്തെ പോലെ തന്റെ വന്യത പുറപ്പെടുവിച്ചു അദ്ദേഹം നിന്നു
ശങ്കരന് സമീപത്തേക്ക് യതീന്ദ്രൻ വന്നു നിന്നു.
“ഏട്ടാ എന്നോട് ക്ഷമിക്ക് അനിയന്റെ അറിവില്ലായ്മയായി കണ്ട് പൊറുക്കൂലേ?”
യതീന്ദ്രന്റെ പറച്ചിൽ കേട്ട് ശങ്കരന് സഹിക്കാനായില്ല.
അദ്ദേഹം തന്റെ സഹോദരനെ ഗാഢമായി പുണർന്നു.
ജ്യേഷ്ട്ടനുജന്മാരുടെ സ്നേഹ പ്രകടനം കണ്ട് എല്ലാവരും കിളി പോയ പോലായിരുന്നു.
മിക്കവരുടെ കണ്ണുകളിലും അദ്ദേഹം ഒരു അജ്ഞാതനായിരുന്നു.
ഒരു അപരിചിതൻ.
“യതീ എവിടായിരുന്നു കഴിഞ്ഞ 23 വർഷങ്ങളായിട്ട്
ഞങ്ങളൊക്കെ എന്തോരം വിഷമിച്ചിട്ടുണ്ടെന്ന് അറിയോ നിനക്ക് വേണ്ടി.
ദേ നോക്കിയെ കിളവനായിപ്പോയി ഇവൻ..
ഇപ്പൊ കണ്ടാൽ എന്റെ ചേട്ടൻ ആണെന്നെ പറയൂ”
ശങ്കരന്റെ അഭിപ്രായം കേട്ട് യതി പൊട്ടിച്ചിരിച്ചു.
“ഏട്ടാ ഇവിടുന്ന് പോയതിന് ശേഷം അലഞ്ഞു തിരിഞ്ഞു നടക്കുവായിരുന്നു.
ഒരുപാട് ക്ഷേത്രങ്ങൾ,ബുദ്ധ വിഹാരങ്ങൾ പള്ളി മുറ്റങ്ങൾ എന്നിവിടങ്ങളിൽ ഭിക്ഷ തെണ്ടിയും പട്ടിണി കിടന്നും ജീവിച്ചു.