ആശ തെല്ലു സങ്കടത്തോടെ തന്റെ മകളുടെ പാറി കിടക്കുന്ന മുടിയൊക്കെ കോതിവച്ചു.
കണ്ണുകൾ ഒക്കെ തുടച്ചു മാറ്റി കവിളിൽ പതിയെ പിച്ചി.
“ന്റെ കുട്ടീടെ സങ്കടം മാറാൻ ഞാൻ നേർച്ച നേരണുണ്ട് പിന്നൊരു പൂജിച്ച ഏലസ് അമ്മ കെട്ടി തരാട്ടോ”
“എന്റമ്മേ നിങ്ങ കെട്ടി തന്ന ചരട് കാരണം മനുഷ്യന് ശ്വാസം മുട്ടുവാ അതു മാത്രം കെട്ടിയിട്ട് എനിക്ക് രണ്ടു കിലോ കൂടി അറിയോ”
“ന്റെ കുട്ടി ദൈവദോഷം പറയല്ലേ ”
ആശ സങ്കോചത്തോടെ മൊഴിഞ്ഞു.
“ഞാൻ സത്യാവസ്ഥ പറഞ്ഞതാ ആശാമ്മേ”
അരുണിമ നിസ്സഹായതയോടെ അവരെ നോക്കി.
“വേഗം എണീറ്റ് മുഖം കഴുകി ചോറുണ്ണാൻ വാ അമ്മ വിളമ്പി വയ്ക്കാം കേട്ടോ”
ആശ പതിയെ അവിടുന്ന് എണീറ്റുപോയി.
അരുണിമ ചോറുണ്ണാനായി എഴുന്നേറ്റു കട്ടിലിലിരുന്നു.
അപ്പോൾ അവളുടെ മനസിലൂടെ ഓടിയ സംശയം ഇതായിരുന്നു.
ആരാണ് ദേവേട്ടൻ?
.
.
.
.
പിറ്റേ ദിവസം ദുഃഖം ഘനീഭവിച്ച പ്രഭാതത്തെയാണ് തേവക്കാട്ട് മന വരവേറ്റത്.
ഉത്സവപൂരിതമായിരുന്ന ആ വീട് ഇന്ന് പൂരം കൊടിയേറിയ പറമ്പ് പോലെ ശൂന്യമായി കിടന്നു.
എല്ലാവരുടെ കണ്ണുകളിലും വിഷാദം തളം കെട്ടി കിടന്നു.
എന്നാൽ ലക്ഷ്മിയും ശിവജിത്തും മാത്രം പതിവിന് വിപരീതമായി ഇന്ന് ഭയങ്കര സന്തോഷത്തിലായിരുന്നു.
രാവിലെ പത്തു മണിയോടു കൂടി പ്രഭാത ഭക്ഷണത്തിനു ശേഷം മാലതിയും മക്കളും തേവക്കാട്ട് മനയോട് വിട പറയാൻ തയാറായി നിന്നു.
ബാഗുകളൊക്കെ പാക്ക് ചെയ്ത് അവർ പോകാൻ തയാറായി.
മനയുടെ പൂമുഖത്തേക്ക് ഇറങ്ങി വന്ന മാലതി അമ്മ കാർത്യായനിയുടെയും അച്ഛൻ ശങ്കരന്റെയും അനുഗ്രഹം വാങ്ങി.
കാർത്യായനി നൊമ്പരത്തോടെ കണ്ണുകൾ ഒപ്പിക്കൊണ്ടിരുന്നു.
ശങ്കരനും മറിച്ചായിരുന്നില്ല അവസ്ഥ.
സീതയും ബാലരാമനും എങ്ങനെ അവരെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉഴറി.
വിജയനും ഷൈലയും അഞ്‌ജലിയും അവിടെയുള്ള സെറ്റിയിൽ ഇരിപ്പുണ്ടായിരുന്നു.
ലക്ഷ്മി ഉള്ളിലൂറുന്ന ചിരിയോടെ പുറത്ത് ഭാവ മാറ്റങ്ങൾ വരുത്തിക്കൊണ്ട് അവിടൊരു തൂണിൽ ചാരിയിരുന്നു.
ഈ സമയം മീനാക്ഷി അങ്ങോട്ടേക്ക് വന്നു