സിരകളിൽ കൂടി രക്തയോട്ടം വേഗത്തിലായി മാറി ൽ.
കണ്ണുകൾ വിടർന്നു.
തനിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ അവൻ തിരിച്ചറിഞ്ഞു.
“അതേ മണം”
“എന്താ?”
അഞ്ജലി ഒന്നും മനസിലാവാതെ അവനെ നോക്കി.
ബ്ലൗസിലേക്ക് മുഖം പൂഴ്ത്തിയ അനന്തുവിനെയാണ് അവൾ കണ്ടത്.
“ഞാൻ അന്ന് പറഞ്ഞില്ലേ അരുണിമയുടെ മണം ഇതിലും അതേ മണമാ അവളുടെ വിയർപ്പിന്റെ ഗന്ധം”
“പ്രാന്തായോ നന്ദുവേട്ടാ ”
അഞ്ജലി തലക്ക് കൈകൊടുത് അവനോട് ചോദിച്ചു.
“ഞാൻ ഭ്രാന്ത് പറയുന്നതല്ല അഞ്‌ജലിക്കുട്ടി എന്നെ വിശ്വസിക്ക്”
അനന്തുവിന്റെ നിസ്സഹായത നിറഞ്ഞ കണ്ണുകൾ അവളെ വിഷമിപ്പിച്ചു.
“വാ നന്ദുവേട്ടാ നമുക്ക് പോകാം ഇനിം ഇവിടെ നിന്നാൽ ശരിയാവില്ല ”
അഞ്ജലി സാധനങ്ങളൊക്കെ എടുത്തു ഭദ്രമായി പെട്ടി പൂട്ടി വച്ചു തന്റെ കയ്യിൽ പിടിച്ചു.
അനന്തു ഒന്നും മിണ്ടാതെ അവളെയും കൊണ്ട് ആ അറയുടെ വെളിയിലിറങ്ങി.
അതിനു ശേഷം പിരിയൻ ഗോവണിയിലൂടെ കയറി വന്നു.
നിലവറ പുറത്തു നിന്നും പൂട്ടി പുറത്തേക്കിറങ്ങി വരുമ്പോഴാണ് ലക്ഷ്മി അവരെ കയ്യോടെ പിടി കൂടിയത്.
“അഞ്ജലി എവിടെ പോയതാ നീ?”
അവളുടെ ചീറൽ കേട്ട് അവൾ ഭയന്നു.
“ഞാൻ നന്ദുവേട്ടന്റെ കൂടെ വന്നതാ”
“എവിടേക്ക്?”
“ഈ മുറി വരെ”
“കണ്ണീക്കണ്ടവന്മാരുടെ കൂടെ നീ പോകുവോടി പ്രായപൂർത്തിയായ പെണ്ണാ നീയ് ഒരുത്തനെയും വിശ്വസിക്കരുത് ഇല്ലെങ്കിൽ നിന്റെ അമ്മയോട് എനിക്ക് പറയേണ്ടി വരും”
ലക്ഷ്മി ഒരു താക്കീത് പോലെ അഞ്ജലിയോട് പറഞ്ഞു.
അവൾ അത് കേട്ട് തലയാട്ടിയതല്ലാതെ ഒന്നും ഉരിയാടിയില്ല.
അനന്തുവിനെ നോക്കി ദാഹിപ്പിക്കുന്ന രീതിയിൽ നോട്ടമെറിഞ്ഞ ശേഷം ലക്ഷ്മി പുറത്തേക്ക് പോയി.
ലക്ഷ്മി പോയെന്ന് ഉറപ്പ് വരുത്തിയതും അഞ്ജലി കൊഞ്ഞനം കുത്തി.
അതു കണ്ടതും അനന്തുവിന് ചിരിപൊട്ടി.