അതു കണ്ടതും അവൾക്ക് ഭയമായി.
“നന്ദുവേട്ടാ………….”
അഞ്ജലി ഉറക്കെ അവനെ കുലുക്കി വിളിച്ചു.
പൊടുന്നനെ സ്വപ്നത്തിൽ നിന്നെന്ന പോലെ അവൻ ബോധ മണ്ഡലത്തിലേക്ക് തിരിച്ചു വന്നു.
“എന്താ അഞ്ജലി?”
“നന്ദുവേട്ടാ എന്താപറ്റിയെ?എന്തിനാ എന്റെട്ടൻ കരഞ്ഞേ?”
അഞ്ജലി നിറ കണ്ണുകളോടെ അത് ചോദിച്ചപ്പോഴാണ് അനന്തു തന്റെ കണ്ണുകളിൽ തൊട്ടു നോക്കിയത്.
അവിടെ നനവ് തിരിച്ചറിഞ്ഞതും അവൻ ഞെട്ടി.
“ഞാനെപ്പോഴാ പെണ്ണെ കരഞ്ഞേ?”
അനന്തു അന്ധാളിപ്പോടെ ചോദിച്ചു.
“ഞാൻ നോക്കുമ്പോ നന്ദുവേട്ടൻ ഈ താലിയിലേക്ക് നോക്കി കരയുവായിരുന്നു.
എന്താ പറ്റിയെ എന്തിനാ കണ്ണു നിറഞ്ഞെ?”
അഞ്ജലിയുടെ ചോദ്യത്തിന് അൽപ നേരം അവൻ മൗനം പാലിച്ചു.
അഞ്ജലിയുടെ കണ്ണുകൾ അപ്പോഴും അവനിലായിരുന്നു.
“എനിക്കറിയില്ല അഞ്ജലിക്കുട്ടി ഈ താലി കണ്ടപ്പോ മനസിൽ ഒരു വിങ്ങലാ തോന്നിയെ
നെഞ്ചിനുള്ളിൽ ഒരു വേദന പോലെ
നഷ്ട്ടപെട്ടത് തിരിച്ചു കിട്ടിയ ഫീലായിരുന്നു
എനിക്ക്
അതിനിടക്ക് കണ്ണുകൾ നിറഞ്ഞത് പോലും ഞാനറിഞ്ഞില്ല.
അനന്തു തന്റെ നിസ്സഹായത വെളിപ്പെടുത്തി.
“സാരമില്ല നന്ദുവേട്ടാ ഇനി അതൊന്നും ചിന്തിക്കണ്ട നമുക്ക് ബാക്കി നോക്കാം”
അഞ്ജലി അനന്തുവിനെ പ്രോത്സാഹിപ്പിച്ചു.
അല്പം ഉഷാറ് കിട്ടിയതും അനന്തു പെട്ടിയിലേക്ക് കണ്ണു തിരിച്ചു.
പക്ഷെ മ്ലാനമായിരുന്നു ആ മുഖഭാവം.
പെട്ടിയിലുള്ള നീല ബ്ലൗസ് അവൻ കയ്യിലെക്കെടുത്തു.
സ്വല്പം പഴയ മോഡൽ ആയിരുന്നു അത്.
അത് നോക്കുന്തോറും എന്തൊക്കെയോ വയ്യായ്മയും മറ്റും അവന് തോന്നി.
ആ ബ്ലൗസ് അവൻ നെഞ്ചോട് ചേർത്തു വച്ചു.
കൂടിയ നെഞ്ചിടിപ്പ് ക്രമേണ കുറഞ്ഞു വന്നു
അതോടെ അല്പം ആശ്വാസം അവന് കിട്ടി തുടങ്ങി.
പിന്നീട് എന്തോ പ്രേരണയാൽ ആ ബ്ലൗസ് മുഖത്തേക്ക് അടുപ്പിച്ചു നാസിക ചേർത്തു വച്ചു.
നാസികയിലൂടെ ആവാഹിച്ചെടുത്ത മണം അനന്തുവിനെ വല്ലാതെ മത്തു പിടിപ്പിച്ചു.
തലച്ചോറിനെ ഉന്മേഷിപ്പിച്ചു.